Advertisment

മല കയറാന്‍ ആന്ധ്രയില്‍നിനിന്ന് എത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘം സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ പിന്‍വാങ്ങി

New Update

പത്തനംതിട്ട:  മല കയറാന്‍ ആന്ധ്രയില്‍നിനിന്ന് എത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘം സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‍ പിന്‍വാങ്ങി. 45 വയസ്സുകാരി മാധവിയും കുടുംബവുമാണ് മടങ്ങിയത്.

publive-image

സ്ത്രീകളടങ്ങിയ ആന്ധ്രയിൽനിന്നുള്ള കുടുംബത്തിന് പ്രതിഷേധക്കാർക്കിടയിലൂടെ പൊലീസ് സംരക്ഷണമൊരുക്കി. പമ്പ കടന്ന് സ്വാമി അയ്യപ്പൻ റോഡിലേക്കു പ്രവേശിച്ചെങ്കിലും പൊലീസ് പിന്മാറിയയുടൻ ഭീഷണിയും മറ്റുമായി യുവതിയെ പ്രതിഷേധക്കാർ പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‍ രക്ഷപ്പെടാനാകാതെ തിരിച്ച് പോകുകയായിരുന്നു അവര്‍.

Advertisment