Advertisment

നിലയ്ക്കലില്‍ പോലീസിന്റെ പെരുമാറ്റം ആശാസ്യകരമല്ല. സമരപ്രക്രിയയുമായി മുന്നോട്ടുപോകും - കെ.സുധാകരന്‍

New Update

പത്തനംതിട്ട:  ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് സമരപ്രക്രിയയുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. സമരത്തിന്റെ അനിവാര്യത നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റ് ഡല്‍ഹിക്ക് പോകും.

Advertisment

കേരളത്തിന്റെ പ്രത്യേക സാഹചര്യം നേതൃത്വത്തിന് അറിയില്ല. അത് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയും. ഈ പ്രതിഷേധത്തെ ഞങ്ങളൊക്കെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

publive-image

നിലയ്ക്കലില്‍ പോലീസിന്റെ പെരുമാറ്റം ആശാസ്യകരമല്ല. സമരത്തിന്റെ പേരില്‍ ബിജെപിയുടേത് കാപട്യമാണ്. എന്തിനാണ് അവര്‍ സമരം നടത്തുന്നത്. നിയമനിര്‍മ്മാണം നടത്തിയാല്‍ പോരേ. സംസ്ഥാന സര്‍ക്കാരിനായാലും ഇത് ചെയ്താല്‍ പോരെ. കൊടിയുമെടുത്ത് ബിജെപിക്കാര്‍ സമരം ചെയ്തതിന്റെ ഔചിത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

ഞങ്ങള്‍ വിശ്വാസികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സഹനസമരമാണ് നടത്തുന്നത്. അല്ലാതെ വേറെ ഒരു അജണ്ടയുമില്ല. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള വഴിയിലാണ് കോണ്‍ഗ്രസിന്റെ സമരപന്തല്‍. പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഉപവാസസമരം സംഘടിപ്പിച്ചിരിക്കുന്നത്‌ - അദ്ദേഹം പറഞ്ഞു.

Advertisment