Advertisment

ലിബിയെയും മാധവിയെയും സന്നിധാനത്തെത്തിക്കാനുറച്ച് പോലീസ് നടപടി. സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി. വിശ്വാസികള്‍ക്കെതിരായ നിലപാടില്‍ മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധം !

New Update

പത്തനംതിട്ട:  ഏത് വിധേനയും യുവതികള്‍ ശബരിമല സന്നിധാനത്തെത്തുന്നത് തടയാനുറച്ച് പ്രതിഷേധക്കാരും, സുപ്രീംകോടതി വിധി നടപ്പിലാക്കാനുറച്ച് പോലീസും ഇരു വശത്തും നിലയുറപ്പിച്ചതോടെ പമ്പയും നിലയ്ക്കലും സംഘര്‍ഷഭരിതമായ അന്തരീക്ഷം.  പോലീസിന്റെ അറസ്റ്റും നടപടികളും അതിജീവിച്ചും യുവതികള്‍ മലചവിട്ടുന്നത് തടയാനുള്ള തീവ്ര ശ്രമത്തിലാണ് പ്രതിഷേധക്കാര്‍.

Advertisment

publive-image

അതേസമയം, യുവതികള്‍ മല ചവിട്ടിയാല്‍ ക്ഷേത്രം അടച്ചിടുമെന്നു തന്ത്രി കണ്ഠരര് രാജീവരും വ്യക്തമാക്കി. തുലാമാസ പൂജകള്‍ക്കായി തുറന്ന നട നാളെ അടയ്ക്കേണ്ടതാണ്. അതിനിടയില്‍ യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നട അടയ്ക്കുക തന്നെ ചെയ്യുമെന്നാണ് തന്ത്രിയുടെ നിലപാട്. വീണ്ടും വൃശ്ചികം ഒന്നിന് മണ്ഡലകാലത്തിനായി നട തുറക്കുകയും വേണം.

അതേസമയം, രാവിലെ മല ചവിട്ടാനുള്ള ശ്രമം പരാജയപ്പെട്ട ചേര്‍ത്തല സ്വദേശി ലിബിയെയും ആന്ധ്ര സ്വദേശിനി മാധവിയെയും വീണ്ടും സന്നിധാനത്തേക്ക് എത്തിക്കാനുള്ള തീവ്ര നീക്കത്തിലാണ് പോലീസ്.  ഇതിനായി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി യുവതികള്‍ക്ക് പാതയൊരുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

പക്ഷേ, പ്രതിഷേധക്കാരുടെ എണ്ണം അടിക്കടി കൂടി വരുന്നതോടെ പോലീസ് നീക്കം എത്രകണ്ട് ഫലം കാണുമെന്നു സംശയമുണ്ട്‌. ഇതിനിടെ പ്രതിഷേധക്കാര്‍ക്കും വിശ്വാസികള്‍ക്കുമെതിരായ നിലപാട് കൈക്കൊള്ളുന്ന മാധ്യമങ്ങള്‍ക്ക് നേരെ നിലയ്ക്കലും പമ്പയിലും പ്രതിഷേധം ശക്തമാണ്. ഒരു ചാനലിന്റെ കാറ് പ്രതിഷേധക്കാര്‍ തകര്‍ത്തു.

Advertisment