Advertisment

വിധി നടപ്പിലാക്കല്‍ ഈ മണ്ഡലകാലത്ത് വേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായി സൂചന ? തീരുമാനം സര്‍വ്വകക്ഷിയോഗത്തിന് വിട്ട് സര്‍ക്കാര്‍ തലയൂരും ! 

New Update

തിരുവനന്തപുരം:  ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കുന്നത് പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടാകുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായി സൂചന.

Advertisment

publive-image

വ്യാഴാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഇതര കക്ഷികള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം എന്ന നിലയില്‍ ഇത് പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം ഈ മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നില്ല.

publive-image

ഇന്നലെ സുപ്രീംകോടതിയുടെ തീരുമാനം പുറത്തുവന്ന ഉടന്‍ തന്നെ മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും തമ്മിലും പരസ്പരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ സര്‍വ്വകക്ഷി യോഗം വിളിച്ച് ഈ യോഗത്തിലെ ധാരണ പ്രകാരം തീരുമാനം കൈക്കൊള്ളുക എന്ന നിഗമനത്തിലെത്തിയത്.

publive-image

യോഗത്തില്‍ യു ഡി എഫ് കക്ഷികളും ബി ജെ പിയും ഈ മണ്ഡലകാലത്ത് വിധി നടപ്പിലാക്കുന്നത് നീട്ടിവയ്ക്കണം എന്ന നിലപാടിലാണ്. അവരത് യോഗത്തില്‍ ആവശ്യപ്പെടും. ഇത് സര്‍ക്കാരും അംഗീകരിക്കും. ഇതോടെ വിധി നടപ്പിലാക്കാത്തതിനെതിരെ ആരെങ്കിലും കോടതിയെ സ്മീപിചാലും സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനം സര്‍ക്കാരിന് കോടതിയെ അറിയിക്കാന്‍ കഴിയും.

publive-image

മാത്രമല്ല, ജനുവരി 22 ന് പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി തീര്‍പ്പ്‌ പറയാനിരിക്കെ അതുവരെ തല്സ്ഥിതി തുടരുന്നതിനെ സര്‍ക്കാരിനെ ന്യായീകരിക്കാനും കഴിയും. ഇതോടെ 2 മാസത്തോളം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്തെ സംഘര്‍ഷ സാധ്യത സര്‍ക്കാരിന് ഒഴിവാക്കാം.

publive-image

Advertisment