Advertisment

പാചക വാതക വില വർദ്ധനവ് ഇരുട്ടടി: സജി മഞ്ഞക്കടമ്പിൽ

New Update

കോട്ടയം:  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലവും, കാർഷിക വിളകളുടെ വില തകർച്ചമൂലവും, നട്ടം തിരിഞ്ഞിരിക്കുന്ന സാധാരണ ജനങ്ങൾക്ക് കേന്ദ്ര സർക്കർ പാചക വാതക വില വർദ്ധനവിലുടെ വീണ്ടും ഇരുട്ടടി നൽകിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

Advertisment

publive-image

കേരളാ വനിതാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് തങ്കമ്മ വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ കോട്ടയം റോട്ടറി ഹാളിൽ ചേർന്ന ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വില വർദ്ധനവ് പിൻവലിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

പോൾസൺ ജോസഫ്, അഡ്വ. ജെയിൺ ജോസഫ്, കുര്യൻ പി കുര്യൻ, മേരി സെബാസ്റ്റ്യൻ, മറിയാമ്മ ജോസഫ്, സൗമ്യ സന്തോഷ്,എൽസമ്മ ജോബ്, സുമാഷൈൻ, ബിന്ദു ജോസഫ് ,ഷൈലജാ രവിന്ദ്രൻ ,ജെസ്സി വർഗ്ഗീസ്, ലൗസി തോമസ്, മേഴ്സി തങ്കച്ചൻ, ചന്ദ്രികാ അംബുജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment