Advertisment

പൂജാ അവധിയ്ക്ക് ഇന്ന് സ്കൂളുകള്‍ അടയ്ക്കും. ഇനി 5 ദിവസം അവധി !

New Update

കോട്ടയം:  പൂജാ അവധിയ്ക്ക് ഇന്ന് സ്കൂളുകള്‍ അടയ്ക്കുന്നതോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടുപ്പിച്ച് ലഭിക്കുന്നത് ഞായര്‍ ഉള്‍പ്പെടെ 5 ദിവസത്തെ അവധി. ഇന്ന് അടയ്ക്കുന്ന സ്കൂളുകള്‍ ഇനി 22 ന് തിങ്കളാഴ്ച മാത്രമേ തുറക്കുകയുള്ളൂ.

Advertisment

publive-image

ഓണം, പ്രളയ അവധികള്‍ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവധിക്കാലമാണ് ഇന്ന് തുടങ്ങുന്നത്. നേരത്തെ വ്യാഴവും വെള്ളിയും മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസമാണ് ബുധനാഴ്ച കൂടി അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത്.

അതേസമയം, ചില സ്കൂളുകള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയിട്ടുണ്ട്. പ്രളയ കാലത്തെ അധിക അവധി ദിനങ്ങള്‍ ക്രമീകരിക്കാനായി ശനിയാഴ്ച ദിവസങ്ങളില്‍ മിക്ക സ്കൂളുകളും പ്രവര്‍ത്തി ദിവസമാണ്.

Advertisment