ഷുഹൈബ് വധത്തിന് 1 വര്‍ഷം തികയുമ്പോള്‍ ഷുഹൈബ് എന്ന പോരാളി – ഡോക്യുമെന്‍ററി അഹമ്മദ് നഗര്‍ ഫെസ്റ്റിലേക്കും. ഷുഹൈബിന്റെ ഘാതകരെ പിടികൂടാതെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ കോടതിയില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 11, 2019

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. സി പി എം പ്രവര്‍ത്തകര്‍ ആരോപണ വിധേയരായ കേസില്‍ ഇതുവരെ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയിട്ടില്ല.

പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടെ ഷുഹൈബ് വധക്കേസ് സി ബി ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നും ദിവസം 20 ലക്ഷം പ്രതിഫലം വാങ്ങുന്ന പ്രമുഖ അഭിഭാഷകനെ തന്നെ രംഗത്തിറക്കി എന്നതാണ് വിചിത്രമായ സംഭവം. സി ബി ഐ അന്വേഷണത്തെ ആരാണ് ഭയപ്പെടുന്നത് എന്ന ചോദ്യം ഇതോടെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു.

സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അതിനെതിരെയാണ് സര്‍ക്കാര്‍ വന്‍ തുക മുടക്കി അഭിഭാഷകനെയിറക്കി അപ്പീല്‍ പോയിരിക്കുന്നത്. ഇവിടെയാണ്‌ സര്‍ക്കാര്‍ നിലപാട് വിവാദമാകുന്നത്.

ഇതിനിടെ ഷുഹൈബ് എന്ന പോരാളി എന്ന പേരില്‍ കെ പി സി സിക്ക് വേണ്ടി മുന്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി ടി ചാക്കോ നിര്‍മ്മിച്ച ഡോക്യുമെന്‍ററി അഹമ്മദ് നഗര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കല്‍ക്കത്താ ഫിലിം ഫെസ്റ്റിവലിലേക്കും ഈ ഡോക്യുമെന്‍ററി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതോടെ ഷുഹൈബ് വധിക്കപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനിടെ ഷുഹൈബ് വധം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുകയാണ്.

ഡോക്യുമെന്‍ററിയെക്കുറിച്ച് പി ടി ചാക്കോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌: 

×