Advertisment

ചെകുത്താനും കടലിനുമിടയില്‍പെട്ടാലെങ്ങനെയെന്ന്‍ വെള്ളാപ്പള്ളിയെ കണ്ടുപഠിക്കണം ? 2 രൂപങ്ങളില്‍ ബിജെപിക്കൊപ്പവും ഇടതിനൊപ്പവും നിര്‍ത്തിയിരുന്ന ബിഡിജെഎസ്, എസ്എന്‍ഡിപി പരീക്ഷണങ്ങളില്‍ വീണ്ടും വിള്ളല്‍ ? ബിഡിജെഎസിനെ പിളര്‍ത്തി പിണറായിക്കുവേണ്ടി മൂന്നാം സംഘടന ! അച്ഛന്റെയും മകന്റെയും പിന്നാലെ ഈഴവര്‍ ഓടിത്തളരും !

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  ചെകുത്താനും കടലിനുമിടയില്‍ ... എന്ന് കേട്ടിട്ടേയുള്ളൂ. രക്ഷപെടാനാകാത്ത വിധം രൂപപ്പെടുന്ന പ്രതിസന്ധികള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രയോഗമാണിത്. എന്നാല്‍ ചെകുത്താനും കടലിനുമിടയില്‍പെട്ടാലും രക്ഷപെടാന്‍ പഠിക്കണമെങ്കില്‍ അതിനു വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാറിനെയും കണ്ടുപഠിക്കണം.

Advertisment

ബി ജെ പിയെയും സി പി എമ്മിനെയും പിണക്കാതെ കുടുംബത്തെയും സമുദായത്തെയും രണ്ടു വള്ളങ്ങളില്‍ കെട്ടിവച്ചുകൊണ്ടുള്ള ഒരച്ഛന്റെയും മകന്റെയും തന്ത്രങ്ങള്‍ക്ക് ഇന്ന് പുതിയൊരു ചുവടുകൂടി സൃഷ്ടിക്കുകയാണ്.  ബി ഡി ജെ എസ് പിളര്‍ന്ന് ബി ഡി ജെ എസ് ഡെമോക്രാറ്റിക്‌ രൂപീകരിക്കുകയാണ്. പുതിയ പാര്‍ട്ടിയെ ഇടതുപക്ഷത്തും പഴയ കഷണത്തെ മകനോടുകൂടി എന്‍ ഡി എയിലും തളയ്ക്കും.

publive-image

ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തിരുവനന്തപുരം പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളിലാണ് ബി ഡി ജെ എസ് ഡെമോക്രാറ്റിക്‌ രൂപീകരണ യോഗം നടക്കുന്നത്. പുതിയ പാര്‍ട്ടി എസ് എന്‍ ഡി പി യോഗത്തിനൊപ്പം ഇടത് മുന്നണിയുടെ ഭാഗമായി മാറും.

എസ് എന്‍ ഡി പിയുടെ രാഷ്ട്രീയ രൂപമായിട്ടായിരുന്നു ബി ഡി ജെ എസിന്റെ രൂപീകരണം. രണ്ടിന്റെയും അണികള്‍ ഒന്നുതന്നെ.  എസ് എന്‍ ഡി പി യോഗം ചേരുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ തന്നെയായിരുന്നു ബി ഡി ജെ എസ് യോഗത്തിലും പങ്കെടുക്കുന്നത്. സമുദായ സംഘടന നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ടെന്ന പേരുദോഷം കളയാനായിരുന്നു ബി ഡി ജെ എസ് എന്ന രാഷ്ട്രീയ സംഘടനയുടെ രൂപീകരണം.

publive-image

എന്നാല്‍ കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തിലെത്തിയതോടെ വെള്ളാപ്പള്ളിയുടെ ഓഫീസിലും വസതിയിലും സ്ഥാപനങ്ങളിലും നടന്ന എന്‍ഫോഴ്സ്മെന്റ് റെയ്ഡോടെ കാര്യങ്ങള്‍ മലക്കംമറിഞ്ഞു.

റെയ്ഡിലെ കണ്ടെത്തലുകളുമായി ബി ജെ പി ദേശീയ നേതൃത്വം വെള്ളാപ്പള്ളിയുമായി വിലപേശി. കേരളത്തിലെ ഏറ്റവും വലിയ സമുദായത്തെ ഒപ്പം നിര്‍ത്താനായിരുന്നു ബി ജെ പിയുടെ തന്ത്രം. അതില്‍ വീഴുകയല്ലാതെ വെള്ളാപ്പള്ളിയ്ക്കും മകന്‍ തുഷാറിനും മറ്റ്‌ ഗത്യന്തരങ്ങള്‍ ഇല്ലായിരുന്നു. അങ്ങനെ ബി ഡി ജെ എസിനെ എന്‍ ഡി എയുടെ ഭാഗമാക്കി മാറ്റി.

publive-image

വെള്ളാപ്പള്ളി വലിയ ഡിമാന്റുകള്‍ ബി ജെ പിക്ക് മുന്നില്‍ വച്ചെങ്കിലും ഒന്നും നടപ്പിലായില്ല. കാരണം അതൊന്നും കൊടുക്കാതെ വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താനുള്ള 'ആയുധങ്ങള്‍' ബി ജെ പിയുടെ പക്കലുണ്ട്.

publive-image

എന്നാല്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വെള്ളാപ്പള്ളി ചെകുത്താനും കടലിനുമിടയില്‍ എന്ന അവസ്ഥയിലായി. പിണറായി സര്‍ക്കാര്‍ എസ് എന്‍ ഡി പിയില്‍ നടന്ന മൈക്രോ ഫിനാന്‍സ് തട്ടിപ്പുകളില്‍ കേസെടുത്തു. മുഴുവന്‍ രേഖകളും പിടിച്ചെടുത്തു. അതോടെയാണ് മകന്റെ നേതൃത്വത്തില്‍ ബി ഡി ജെ എസിനെ എന്‍ ഡി എയിലും അച്ഛന്‍ ജനറല്‍ സെക്രട്ടറിയായ എസ് എന്‍ ഡി പിയെ ഇടത് സഹകരണത്തിലും എത്തിച്ചത്.

publive-image

പക്ഷേ, അതുകൊണ്ട് കാര്യമില്ലെന്ന് സി പി എമ്മിനറിയാം. അവര്‍ ബി ഡി ജെ എസിനെ കൂടി ഇടതുപാളയത്തിലെത്തിക്കണമെന്ന് വാശി പിടിച്ചു. അതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബി ഡി ജെ എസിനെ രണ്ടാക്കി അതിലൊന്ന് ഇടതുപാളയത്തിലെത്തിക്കുകയാണ്. മൊത്തമായി വിട്ടുപോന്നാല്‍ ബി ജെ പി പിണങ്ങും. അല്ലെങ്കില്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ മാറണം. അതുവരെ വെള്ളാപ്പള്ളി രണ്ടു വള്ളത്തില്‍ ചവിട്ടും.

പക്ഷേ, എസ് എന്‍ ഡി പിക്കാര്‍ക്ക് പണിയായി ! ഇനി 3 സംഘടനകളുടെയും യോഗങ്ങളില്‍ പങ്കെടുക്കണം. ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയം !

thushar vellappally vellappally thushar vellappally#vanitha mathil
Advertisment