Advertisment

പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം തൃശ്ശൂർ ജില്ലാ കമ്മറ്റി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു ധർണ്ണ നടത്തി

New Update

തൃശ്ശൂർ: രാജ്യത്തെ സാമ്പത്തിക മേഖലയിൽ ഇന്ന് കാണുന്ന വളർച്ചയുടെ അടിസ്ഥാനം പ്രവാസി സഹോദരങ്ങളുടെ വിയർപ്പ് ആണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ജന്മനാടിന് താങ്ങും തണലുമായിരുന്ന പ്രവാസികളുടെ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും പ്രവാസികളുടെ മൃതദേഹത്തോടും അവരുടെ കുടംബത്തോടും ഗവൺമെന്റ് നടത്തുന്ന നിരുത്തരവാദിത്വപരമായ ക്രൂരത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജിത്തു ജോർജ്ജ് താഴേക്കാടന്റെ നേതൃത്വത്തിൽ തൃശ്ശൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു ധർണ്ണ നടത്തി.

publive-image

ജില്ലാ പ്രസിഡന്റ് ജിത്തു ജോർജ്ജ് താഴേക്കാടൻ, സെബിൻ ബി കാവുങ്കൽ, ജെസ്മോൻ ചാക്കുണ്ണി, അലക്സ് ചെറുവത്തൂർ, ജോണി പ്ളാക്കൽ ടോമിസ് കെ സി എന്നിവർ തൃശ്ശൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചുളള ധർണ്ണക്ക് നേതൃത്വം നല്കി.

Advertisment