Advertisment

പള്ളിയിൽ വിശ്വാസികൾക്ക് നേരെ കയ്യേറ്റം: യൂത്ത് ലീഗ് നേതാവിനെതിരെ പോലീസ് കേസ്

New Update

മാമ്പറ: തൃശൂർ ജില്ലയിലെ തെക്കേ അറ്റമായ മാമ്പറ പ്രദേശത്ത് മുഹിയദ്ധീൻ പള്ളിയിൽ സംഘർഷം. പള്ളി കമ്മിറ്റിയുമായി ബന്ധപ്പെട്ട് മാസങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്ന് പറയുന്നു. തിരഞ്ഞെടുക്കപെടാത്ത സ്വയം അവരോധിതമായ ജമാഅത് കമ്മിറ്റി എന്ന പേരിൽ ഒരു വിഭാഗം ഏകാധിപത്യ നിലപാടുകളുമായി മുന്നോട്ട് പോയതായി മറുവിഭാഗ൦ ആരോപിക്കുന്നു.

Advertisment

publive-image

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പൊതുയോഗത്തിൽ നബിദിന അജണ്ട എന്ന പേരിൽ തിരഞ്ഞെടുക്കപെടാത്ത പ്രസിഡന്റ് അധ്യക്ഷ വഹിച്ചതിലുണ്ടായ തർക്കത്തിൽ യൂത്ത് ലീഗ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ എ അൻവറിന്റെ നേതൃത്തത്തിൽ ഒരു കൂട്ടം ആളുകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പറയുന്നു.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ് മഹല്ല് മുൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റു വിശ്വാസികൾ എന്നിവർ അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment