Advertisment

കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയില്‍ ആന്റണിയെ മുച്ചൂടുവിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പ്രതിരോധവുമായി ചെന്നിത്തലയും ജയ്ഹിന്ദ് മേധാവിയും രംഗത്ത്. കേരളത്തിലെ മിന്നുന്ന വിജയത്തിന്റെ ക്രെഡിറ്റ് ആന്റണിക്ക് നല്‍കിയ ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് ചുവടെയും പൊങ്കാലപ്പെരുമഴ ! സോഷ്യല്‍ മീഡിയയേയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെയും മറയാക്കി ആന്റണിക്കെതിരെ നടക്കുന്ന ആക്രമണങ്ങളെപ്പറ്റി അന്വേഷണവും അച്ചടക്ക നടപടിയും ആവശ്യപ്പെട്ട് ബി എസ് ഷിജു 

New Update

തിരുവനന്തപുരം:  കോണ്‍ഗ്രസിന് ദേശീയ തലത്തിലുണ്ടായ കനത്ത തോല്‍വിയുടെ പാപഭാരം ഏറെയും ചുമക്കേണ്ടി വന്നത് ഹൈക്കമാന്റിന്റെ പ്രധാന ഉപദേശകനായ എ കെ ആന്റണിക്കായിരുന്നു.  തോല്‍വിയുടെ ഉത്തരവാദിത്വം സോഷ്യല്‍ മീഡിയ ചാര്‍ത്തിയത് ആന്റണിയുടെ ചുമലിലാണ്.

Advertisment

ആന്റണിയുടെ ഉപദേശം രാഹുലിനെ കുഴിയില്‍ ചാടിച്ചെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെയും.  എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ ആന്റണിക്ക് പ്രതിരോധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം.

publive-image

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തന്നെയാണ് ആന്റണിയെ ന്യായീകരിച്ച് ആദ്യമായി രംഗത്തെത്തിയത്. ആന്റണിയെ അപകീര്‍ത്തിപ്പെടുത്താനും ഒറ്റപ്പെടുത്താനും അനുവദിക്കില്ലെന്ന് പറഞ്ഞ് രമേശ്‌ ചെന്നിത്തല ഇന്നലെ വിശദമായ ഫെയ്സ്ബുക്ക് പോസ്റ്റ്‌ തന്നെയാണ് ഇറക്കിയത്.

തൊട്ടുപിന്നാലെ ആന്റണിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെപ്പറ്റി പാര്‍ട്ടി അന്വേഷണം ആവശ്യപ്പെട്ട് ജയ്ഹിന്ദ് ചാനല്‍ മേധാവി ബി എസ് ഷിജുവും രംഗത്തെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയെ ശിഖണ്ഡിയായി നിര്‍ത്തി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ മറയാക്കിയാണ് ആന്റണിക്കെതിരെ ആക്രമണമെന്നും ഇതിനെതിരെ പാര്‍ട്ടി തല അന്വേഷണം വേണമെന്നും അച്ചടക്ക നടപടി വേണമെന്നുമാണ് ബി എസ് ഷിജു ഫെയ്സ്ബുക്കില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

publive-image

20 ല്‍ 19  ! ക്രെഡിറ്റ് ആന്റണിക്കും കൂടി !

കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന നല്‍കിയ നേതാക്കളില്‍ ഒരാളാണ് എ കെ ആന്റണിയെന്ന മുഖവുരയോടെയാണ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. ആന്റണി കേരളാ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനകള്‍ ചെന്നിത്തല എണ്ണിപ്പറയുന്നുണ്ട്.

ഇത്തവണ 19 സീറ്റുകളില്‍ വിജയിക്കാന്‍ പാകത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ പ്രാപ്തരാക്കിയത് എ കെ ആന്റണിയുടെയും കെ കരുണാകരന്റെയും നേതൃത്വമാണെന്നും ചെന്നിത്തല സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.

https://www.facebook.com/rameshchennithala/posts/2431939603531198

പൊങ്കാലയ്ക്കുണ്ടോ ആദര്‍ശം ?

എന്നാല്‍ ഇതുകൊണ്ടൊന്നും ആന്റണിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊങ്കാലയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് രമേശ്‌ ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കാണുന്ന കമന്റുകളില്‍ നിന്നും വ്യക്തമാണ്.

ഇന്ന് ഉച്ചയ്ക്ക് 12.30 വരെ ഈ പോസ്റ്റിന് താഴെ കണ്ട 346 കമന്റുകളില്‍  90 ശതമാനത്തിലേറെയും 'ആന്റണിപ്പൊങ്കാല' തന്നെയാണ്. ചില കടുത്ത കമന്റുകള്‍ പേജില്‍ നിന്നും അപ്രത്യക്ഷമായതായും പറയപ്പെടുന്നുണ്ട്.

സുധീരന്റെയും മുല്ലപ്പള്ളിയുടെയും സ്പോണ്‍സറിംഗും യു ഡി എഫ് സര്‍ക്കാര്‍ വിമര്‍ശനവും വിനയായി

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ തുടക്കം മുതല്‍ ആന്റണി സ്വന്തം സര്‍ക്കാരിനെതിരെ നടത്തിയ ചില വിമര്‍ശനങ്ങളാണ് കേരളത്തിലെ പാര്‍ട്ടിയില്‍ ആന്റണിയുടെ മാര്‍ക്കറ്റ് ഇടിച്ചത്.  പിന്നീട് വി എം സുധീരനെ കെ പി സി സി അധ്യക്ഷനായി കൊണ്ടുവന്നതിന്റെ പഴി കേട്ടതും ആന്റണി തന്നെ.

ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആന്റണിയുടെ സംഭാവനയാണെന്നാണ് വിമര്‍ശനം. മകന്‍ അനില്‍ ആന്റണിയെ കെ പി സി സി മീഡിയ സെല്ലില്‍ കൊണ്ടുവന്നതും ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു.

മകനെ രാഷ്ട്രീയത്തിലിറക്കാനുള്ള നീക്കമായാണ് പലരും ഇതിനെ കണ്ടത്.  എന്തായാലും കേരളത്തില്‍ എ കെ ആന്റണി എന്ന മുന്‍ ജനപ്രിയ നേതാവിന്റെ മാര്‍ക്കറ്റ് ഇപ്പോള്‍ ഏറ്റവും മോശമെന്ന് പറയാതെ വയ്യ !!

 

https://www.facebook.com/BSShijuOfficial/posts/2700475176734726

Advertisment