Advertisment

പരാതി കിട്ടിയില്ലെന്ന ആക്ഷേപം വേണ്ട, ഇതാ പരാതി. യൂണിവേഴ്സിറ്റി വധശ്രമക്കേസിലെ പ്രതികള്‍ പി എസ് സിയുടെ റാങ്കുകാരായ സംഭവത്തില്‍ 5 ചോദ്യങ്ങളുമായി പി എസ് സി ചെയര്‍മാന് കോണ്‍ഗ്രസ് നേതാവിന്‍റെ 'പരാതി'

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ പി എസ് സി പരീക്ഷയുടെ റാങ്ക് ജേതാക്കളായ സംഭവത്തില്‍ പരാതി ലഭിക്കാതിരുന്നതിനാലാണ് അന്വേഷിക്കാതിരുന്നതെന്ന പി എസ് സി ചെയര്‍മാന്റെ പ്രസ്താവനയ്ക്കെതിരെ കെ പി സി സി അംഗവും മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് ചാനല്‍ മേധാവിയുമായ ബി എസ് ഷിജുവിന്റെ കത്ത്.

Advertisment

പ്രകടമായ ഒരു ക്രമക്കേട് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നതിന് പകരം പരാതി ലഭിക്കാന്‍ കാത്തിരുന്ന താങ്കളുടെ നടപടി നിരാശാജനകമാണെന്ന് പറഞ്ഞുകൊണ്ടാണ് 5 വിഷയങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടി ഷിജു പി എസ് സി ചെയര്‍മാന്‍ എസ് എം സക്കീറിന് കത്ത് നല്‍കിയിരിക്കുന്നത്.

publive-image

കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:

Sir,

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പി.എസ്.സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉന്നത റാങ്കുകള്‍ നേടി എന്ന വാര്‍ത്ത അത്യതന്തം ആശങ്കയുണ്ടാക്കുന്നതാണ്.

തിരുവനന്തപുരം ജില്ലാക്കാരായ ഇവര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുമാണ് അപേക്ഷിച്ചത്. എന്നാല്‍ ഇവര്‍ പരീക്ഷ എഴുതിയത് തിരുവനന്തപുരത്ത് വിവിധ സെന്ററുകളിലും. ഗര്‍ഭിണികള്‍, ഏതെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗമുള്ളവര്‍ എന്നിവര്‍ക്കല്ലാതെ ജില്ല മാറ്റി സെന്ററര്‍ അനുവദിക്കാന്‍ പി.എസ്.സി നിയമം അനുശാസിക്കുന്നില്ല. എന്നിട്ടും ഇവര്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ സെന്റര്‍ അനുവദിച്ചു എന്നത് വിചിത്രമായ നടപടിയാണ്.

ഇവര്‍ക്ക് പട്ടികയില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. രണ്ട് കാര്യങ്ങളാണ് ഇതില്‍ നിന്നും അനുമാനിക്കേണ്ടത്. ഒന്നുകില്‍ ഇവര്‍ക്ക് പി.എസ്.സിയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി കിട്ടിയിരിക്കണം. അതല്ലെങ്കില്‍ പരീക്ഷ നടന്ന ദിവസം ഇവര്‍ക്ക് അതാത് സെന്ററുകളില്‍ നിന്നു തന്നെ സഹായം ലഭിച്ചിരിക്കണം.

ആരെങ്കിലും പരാതി നല്‍കിയാല്‍ ഇതേകുറിച്ച് അന്വേഷണിക്കാമെന്ന താങ്കളുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രേഖാമൂലമുള്ള ഈ പരാതി. ഇത്രയും പ്രകടമായ ഒരു ക്രമക്കേട് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും അതേകുറിച്ച് അന്വേഷിച്ച് തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിന് പകരം പരാതി ലഭിക്കാനായി കാത്തിരിക്കുന്ന താങ്കളുടെ നടപടി അങ്ങേയറ്റം നിരാശാ ജനകമാണ്.

ഇതെല്ലാം തന്നെ സുതാര്യവും കാര്യക്ഷമവും ആയി പ്രവര്‍ത്തിക്കേണ്ട ഭരണഘടന സ്ഥാപനം കൂടിയായ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന സംഭവങ്ങളാണ്.

അതുകൊണ്ടുതന്നെ 1.) ഇവര്‍ക്ക് ജില്ല മാറി എങ്ങനെ സെന്റര്‍ അനുവദിച്ചു?. 2.) ചോദ്യാവലി ഇവര്‍ക്ക് മുന്‍കൂട്ടി ചോര്‍ത്തി കിട്ടിയിരുന്നോ?. 3.) ഏതെങ്കിലും പി.എസ്.സി അംഗങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോ?. 4.) ചോദ്യാവലി തയ്യാറാക്കാന്‍ ഏല്‍പ്പിക്കുന്ന ഇടതുപക്ഷ സഹയാത്രികരില്‍ ആരെങ്കിലും ഇവരെ സഹായിച്ചോ?. 5.) വിവിധ സെന്ററുകളില്‍ പരീക്ഷ നടക്കുമ്പോള്‍ മേല്‍നോട്ടത്തിന് നിന്ന അധ്യാപകര്‍ ഇവരെ സഹായിച്ചോ? എന്നീ കാര്യങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയും തിരുത്തല്‍ നടപടികളും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നരിവധി ക്രമിനല്‍ കേസുകളില്‍ പ്രതികളാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവര്‍. ഇത്തരക്കാര്‍ കുറുക്കു വഴികളിലൂടെ പോലീസ് സേനയില്‍ കടന്നു കൂടുന്നത് ഭാവിയില്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കുന്നതിന് വഴിവച്ചേക്കും.

കേരളത്തിലെ ലക്ഷണക്കണിക്കിന് ഉദ്യോഗാര്‍ത്ഥികളെ ആശങ്കപ്പെടുത്തുന്നതാണ് പി.എസ്.സിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതടക്കമുള്ള വസ്തുകള്‍ കണക്കിലെടുത്തും ക്രമക്കേട് നടന്നു എന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമായിരിക്കുന്ന സാഹചര്യത്തിലും പ്രസ്തുക പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി, പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പുതിയ പരീക്ഷ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ബി.എസ്.ഷിജു

Advertisment