Advertisment

അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നത് വെറുതെ. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതി ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നു. യോഗ്യത ഇല്ലാതെ പദവില്‍ തുരുന്നത് തുടര്‍ച്ചയായ ആറാം വര്‍ഷം

New Update

തിരുവനന്തപുരം : മുന്നേമുക്കാല്‍ കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കാട്ടി ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്‌സിലെ ഡയറക്ടറും ഭര്‍ത്താവും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടും ഇവരെ തല്‍സ്ഥാനത്ത് നിന്നും മാറ്റാതെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായി ആക്ഷേപം .

Advertisment

ഇവരെ ഡിസംബര്‍ 12 ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടും ഇത് വരെ സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം . ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രോസിക്യൂഷന്‍ നടപടിയുടെ ഉത്തരവ് വിജലന്‍സ് വെബ്‌സൈറ്റില്‍ നിന്നും വരെ മാറ്റിയതായും പറയുന്നു. സര്‍ക്കാര്‍ വാദിയായ കേസില്‍ കുറ്റപത്രം നല്‍കിയവര്‍ക്ക് നടപടിക്രമങ്ങള്‍ പ്രകാരം തല്‍സ്ഥാനത്ത് തുടരാന്‍ കഴിയില്ല.

publive-image

കെഎസ്ടിസിയിലെ ഒരു സാധാ ജീവനക്കാരിയായ ഇവര്‍ക്ക് കിറ്റ്‌സ് ഡയറക്ടറാനുള്ള യോഗ്യത ഇല്ലാതെയാണ് ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. അതിനാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഇവരുടെ ഡെപ്യൂട്ടേഷന്‍ പുതിക്കിയിട്ടില്ല.

ഈ വര്‍ഷം അവര്‍ ഡെപ്യൂട്ടേഷന് ശ്രമിച്ചപ്പോള്‍ സെക്രട്ടറിയേറ്റിലെ നിയമ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവിടങ്ങിളില്‍ ഇവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു.

വിജിലന്‍സ് കേസിലെ പ്രതിയായ ഇവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നും , കെടിഡിസിയിലെ ലോ ലെവന്‍ ഓഫീസറായ ഇവര്‍ക്ക് കിറ്റ്‌സ് ഡയറക്ടറാകാനുള്ള യോഗ്യത ഇല്ലെന്നും ഈ വകുപ്പുകള്‍ ഫലയില്‍ കുറിച്ചു.

ഒരു ലക്ഷത്തിലേറെ രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കത്തക്ക യോഗ്യത ഇവര്‍ക്ക് ഇല്ലെന്നും വകുപ്പ് കണ്ടെത്തിയിരുന്നു. വകുപ്പ് തള്ളിയതിനാല്‍ ഡെപ്യൂട്ടേഷന്റെ കാര്യത്തില്‍ മന്ത്രിസഭക്ക് മാത്രമേ തീരുമാനമെടുക്കാനാകൂ. വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ ഫയല്‍ തട്ടി കളിച്ച് കാലാവധി നീട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്.

ചരിത്രത്തിലാദ്യമായി കിറ്റ്‌സിന്റെ ശമ്പളം മുടങ്ങി

കഴിഞ്ഞ സെപ്തംബര്‍ മാസത്തിലെ ശമ്പളം കിറ്റ്‌സ് ജീവനക്കാര്‍ക്ക് ഈ മാസം ആദ്യം ലഭിച്ചില്ല. സര്‍ക്കാര്‍ ഫണ്ടിലെ ധൂര്‍ത്ത് കാരണം ഈ വര്‍ഷം അനുവധിച്ച തുക തീര്‍ന്നതിനെ തുടര്‍ന്നാണ് ശമ്പളം വൈകിയത്. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിക്ഷേധിച്ചപ്പോള്‍ കഴിഞ്ഞ എട്ടാം തീയതിയാണ് ശമ്പളം നല്‍കാനായത്.

രണ്ട് കോടി രൂപ ഫീസായും നിരവധി പ്രോജക്ടുകളില്‍ നിന്നും കോടികള്‍ ലഭിക്കുന്ന സ്ഥാനത്തില്‍ എഴുപതോളം ആളുകളെ അനധികൃതമായി തിരികി കയറ്റി സ്ഥിരം ജീവനക്കാരുടെ ഭാവി തകര്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കിറ്റ്‌സില്‍ നടന്നു വരുന്നത്.

latest pinarayi flop
Advertisment