Advertisment

നെടുമങ്ങാട് യുവതിയെ തലക്കടിച്ചു വീഴ്ത്തി മാലയും പണവും കവര്‍ന്നു

author-image
admin
New Update

തിരുവനന്തപുരം:   നെടുമങ്ങാട് യുവതിയെ തലക്കടിച്ചു വീഴ്ത്തി മാലയും പണവും കവര്‍ന്നു.  ഉളിയൂര്‍ അനിഴത്തില്‍ വിമലിന്റെ ഭാര്യ മിനി(26)യെയാണ് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം മോഷ്ടാക്കള്‍ കഴുത്തില്‍ അണിഞ്ഞിരുന്ന താലിമാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപയും മറ്റ് ആഭരണങ്ങളു൦ മോഷ്ടിച്ചത്.

Advertisment

publive-image

ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മിനിയുടെ വീടിനുസമീപമാണ് അച്ഛനും അമ്മയും താമസിക്കുന്നത്. സംഭവ ദിവസം മിനിയുടെ രണ്ടുമക്കള്‍ മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു. ഭര്‍ത്താവ് വിമല്‍ ഗള്‍ഫിലാണ്. ഗള്‍ഫില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചേ നാട്ടിലെത്തുന്ന വിമലിനെ വിമാനത്താവളത്തില്‍ നിന്ന് വിളിച്ചുകൊണ്ടുവരാനുള്ള തയാറെടുപ്പിലായിരുന്നു എല്ലാവരും.

രാത്രി വിമാനത്താവളത്തില്‍ പോകാനായി മിനിയെ വിളിക്കാന്‍ എത്തിയപ്പോഴാണ് തലയ്ക്കടിയേക്ക് ഗുരുതര പരിക്ക് പറ്റി അബോധാവസ്ഥയിലായ നിലയില്‍ മിനിയെ കണ്ടെത്തുന്നത്. കഴുത്തില്‍ ഷാളും മുറുക്കിക്കെട്ടിയിരുന്നു.

ഉടന്‍ വീട്ടുകാര്‍ മിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. രാത്രിയില്‍ പാത്രം കഴുകികൊണ്ടു നില്‍ക്കുമ്പോള്‍ മുറിയുടെ ഭാഗത്തെ ലൈറ്റ് അണഞ്ഞത് നോക്കാന്‍ ചെന്നപ്പോള്‍ ആരോ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് മിനി പോലീസിനു മൊഴി നല്‍കി.

Advertisment