Advertisment

ജനകീയ എംഎൽഎമാരായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥും ചേർന്ന് ഇനി യൂത്ത് കോൺഗ്രസിനെ നയിക്കും. പുനഃസംഘടന ചർച്ച അന്തിമ ഘട്ടത്തിൽ പ്രഖ്യാപനം ഉടൻ. 2 എം എൽ എമാരെ സംഘടനാ തലപ്പത്തേക്ക് നിയോഗിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ ചരിത്രത്തിലാദ്യം

New Update

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഉടൻ പ്രഖ്യാപിച്ചേക്കും. ഷാഫി പറമ്പിൽ പ്രെസിഡണ്ടും കെ എസ് ശബരീനാഥൻ എം എൽ എ വൈസ് പ്രെസിഡന്റുമായ കമ്മിറ്റിയാകും നിലവിൽ വരിക.

Advertisment

റിജുൽ മാക്കുറ്റി ഉൾപ്പെടെയുള്ള പുതിയ തീപ്പൊരി നേതാക്കളും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകും. ജില്ലാ കമ്മിറ്റികളിൽ 8 എണ്ണം എ ഗ്രൂപ്പിനും 6 ഐ ഗ്രൂപ്പിനും എന്നതാണ് ധാരണ. ജില്ലാ പ്രെസിഡന്റുമാരുടെ കാര്യത്തിൽ ഇന്നും നാളെയുമായി അന്തിമ ധാരണയിലെത്താനാണ് തീരുമാനം.

publive-image

സമീപ കാലത്ത് യൂത്ത് കോൺഗ്രസിന് ഉണ്ടായിട്ടുള്ളതിലേക്കും വച്ച് ഏറ്റവും ശക്തമായ കമ്മിറ്റിയാണ് യൂത്ത് കോൺഗ്രസിന് ഉണ്ടാകാൻ പോകുന്നത്. രണ്ടു ജനകീയരായ യുവ എം എൽ എമാർ തന്നെ യൂത്ത് കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തുന്നത് സംഘടനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും.

മുമ്പ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വന്നശേഷം പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നേതാക്കളാണ് അധികവും. എന്നാൽ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും കരുത്ത് കാട്ടിയ നേതാക്കളെ പാർട്ടി സംഘടനാ ചുമതലയിലേക്ക് നിയോഗിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.

എ ഐ സി സി നിർദ്ദേശിച്ച തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് സംസ്ഥാന നേതൃത്വം സമവായ നീക്കത്തിലേക്ക് കടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഒരു വർഷം മാത്രം ശേഷിക്കെ പാർട്ടിയുടെ ഏറ്റവും ശക്തമായ പോഷക സംഘടനാ എന്ന നിലയിൽ യൂത്ത് കോൺഗ്രസിനെ ചനനാത്മകമാക്കുകയാണ് കോൺഗ്രസിന്റെ ലക്‌ഷ്യം.

ആറു മാസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യൂത്ത് കോൺഗ്രസിൽ നിന്നും ശക്തമായ പ്രാതിനിധ്യമാണ് പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

പകുതിയിലേറെ സീറ്റുകൾ യുവാക്കൾക്ക് നൽകണമെന്ന അഭിപ്രായം കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ശക്തമാണ്. യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിന്റെ ഏറ്റവും പുതിയ ദൗത്യവും അതുതന്നെയായിരിക്കും.

Advertisment