Advertisment

ഡിസംബർ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം തുടങ്ങി; പകുതിയിലധികം പേർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നൽകും, ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലെത്തിക്കും

New Update

തിരുവനന്തപുരം : ഡിസംബർ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം തുടങ്ങി. പകുതിയിലധികം പേർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലെത്തിക്കും. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള  26–-ാം ഘട്ട പെൻഷൻ വിതരണമാണ്‌ സഹകരണസംഘങ്ങൾ മുഖേന ആരംഭിച്ചത്‌.

Advertisment

publive-image

ഡിസംബറിലെ പെൻഷൻ 1400 രൂപയാണ്‌ 2,85,921 പേർക്ക്‌ നൽകുന്നത്‌. ഇതിനായി 39.19 കോടി രൂപ സർക്കാർ അനുവദിച്ചു. ബാങ്ക്‌ അക്കൗണ്ട്‌ വഴി ഒന്നേകാൽ ലക്ഷംപേർക്കും പെൻഷൻ ലഭിക്കും.

എല്ലാ മാസവും 20നും 30നും ഇടയിൽ പെൻഷൻ വിതരണം നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അതത്‌ മാസത്തെ പെൻഷൻ വിതരണം നടക്കുന്നത്‌.

kerala pension
Advertisment