Advertisment

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു; അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്...സൈബര്‍ഡോമിന്റെ നിര്‍ദ്ദേശം ഇങ്ങനെ

New Update

തിരുവനന്തപുരം: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുകയാണെന്നും ഈ സാഹചര്യത്തില്‍ വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക മാധ്യമങ്ങളിലും കൂടുതല്‍ സുരക്ഷക്കായി 2 ഫാക്ടര്‍ ഓതെന്റിക്കേഷന്‍ ഇനേബിള്‍ ചെയ്യണമെന്നും സൈബര്‍ഡോമിന്റെ നിര്‍ദ്ദേശം.

Advertisment

publive-image

കേരള പൊലീസ് സൈബര്‍ഡോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന് 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇ മെയിൽ ഐ ഡി വാട്ട്സപ്പിൽ ആഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണ്.

 

https://www.facebook.com/894454020590580/posts/3134742553228371/

Advertisment