Advertisment

പൊലീസിനെ സഹായിക്കാനായി പറന്ന് തകര്‍ന്നത് പത്തോളം ഡ്രോണുകള്‍; ലക്ഷങ്ങൾ നഷ്ടമെന്ന് പരാതി

New Update

കാ​സ​ർ​കോ​ട് : ലോക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനത്ത് പൊലീസ് നടത്തിയ ആകാശ നിരീക്ഷണത്തിനിടെ പത്തോളം ഡ്രോൺ ക്യാമറകൾ തകരാറിൽ. സൗജന്യ സഹായം വാ​ഗ്ദാനം ചെയ്ത് രം​ഗത്ത് എത്തിയ ഡ്രോൺ ഓപ്പറേറ്റർമാർക്ക് ഇതോടെ ലക്ഷങ്ങളുടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഇടപെട്ട് സാമ്പത്തിക സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യമെന്ന് റിപ്പോർട്ട് .

Advertisment

publive-image

സംസ്ഥാനത്ത് 350 ഓളം ക്യാമറകളാണ് ലോക്ക് ഡൗണിലെ ആകാശ നിരീക്ഷണത്തിനായി ഉപയോ​ഗിക്കുന്നത്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​യും കൂ​ട്ടം​കൂ​ടു​ന്ന​വ​രെ​യും പി​ടി​കൂ​ടാ​ൻ പൊ​ലി​സ് ഡ്രോ​ൺ കാ​മ​റ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ആ​കാ​ശ നി​രീ​ക്ഷ​ണങ്ങളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കാ​സ​ർ​കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എന്നി ജില്ലകളിലെ നിരീക്ഷണ പറക്കലിനിടെയാണ് ഡ്രോണുകൾക്ക് തകരാർ സംഭവിച്ചത്. കൂടുതൽ നേരം വെ​യി​ലേ​റ്റ് ബാ​റ്റ​റി​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചും കാ​റ്റ് കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യു​മാ​ണ് പ​ത്തോ​ളം ക്യാമ​റ​ക​ൾ ത​ക​രാ​റി​ലാ​യ​ത്. ലക്ഷങ്ങൾ വിലയുളളതാണ് ഡ്രോൺ ക്യാമറകൾ പലതും. ഇതിന്റെ അറ്റകുറ്റ പണിക്ക് തന്നെ ധാരാളം പണം വേണം. കൂടാതെ സ്പെയർപാർട്സ് നിലവിൽ കിട്ടാനുളള ക്ഷാമവുണ്ട്.

സംസ്ഥാനത്ത് മൂന്നുതരണം ഡ്രോണുകളാണ് നിലവിൽ നിരീക്ഷണത്തിനായി ഉപയോ​ഗിക്കുന്നത്. സി​നി​മ​യി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​സ്പെ​യ​ർ ടു ​എ​ന്ന ഡ്രോ​ണി​ന് 12 ല​ക്ഷ​മാ​ണ് വി​ല. വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ഫാ​ൻ​റം-​നാ​ലി​ന്​ ഒ​ന്ന​ര​മു​ത​ൽ നാ​ലു​ല​ക്ഷം വ​രെ​യും മാ​വി​ക്ക് എ​ന്ന വി​ഭാ​ഗ​ത്തി​ലു​ള്ള​തി​ന് ഒ​ന്ന​ര​മു​ത​ൽ ര​ണ്ടു​ല​ക്ഷം​വ​രെ​യും വി​ല​യു​ണ്ട്. ഇത്രയും വില വരുന്ന ഡ്രോണുകൾ തകരാറിലായിട്ടും സാമ്പത്തിക സഹായം ലഭിക്കാത്തതിനാൽ ഇവർ ബുദ്ധിമുട്ടിലാണ്.

drone lock down police drone
Advertisment