Advertisment

സാറെ, നിങ്ങളുടെ പരസ്യത്തിൽ ഉണ്ണി മുകുന്ദന്റെ ഹെൽമെറ്റ് എവിടെ?’ ; പൊലീസിനോട് ചോദ്യവുമായി യുവാവ് ; അദ്ദേഹം വണ്ടി ഓഫാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തതാണെന്ന് കേരളാ പൊലീസിന്റെ മറുപടി ; ഉടനടി കേരളാ പൊലീസിനെ വെള്ളം കുടിപ്പിച്ച് എത്തിയ യുവാവിന്റെ രസികന്‍ കമന്റ് ഇങ്ങനെ...!!

New Update

തിരുവനന്തപുരം :  സോഷ്യൽ മീഡിയയിൽ രസകരമായ ട്രോളുകളും പോസ്റ്റുകളും കമന്റുകളുമായി കേരളാ പൊലീസിന്റെ ഫെയ്സ്ബുക് പേജ് സജീവമാണ്. പൊലീസിന്റെ പോസ്റ്റുകൾക്ക് വലിയ വരവേൽപ്പാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പോസ്റ്റിന് താഴെ പൊലീസ് നൽകിയ മറുപടിയും അതിന് ലഭിച്ച കമന്റുമാണ് ഇപ്പോൾ ട്രോളാകുന്നത്.

Advertisment

publive-image

കേരള പൊലീസിലെ മികച്ച ബോഡി ബിൽഡറെ തിരഞ്ഞെടുക്കുന്നതിനുള്ള ശരീര സൗന്ദര്യ മൽസരത്തിന്റെ പോസ്റ്ററാണ് പൊലീസ് പങ്കുവച്ചത്. ഇതിൽ മുഖ്യാതിഥിയായി എത്തുന്നത് നടൻ ഉണ്ണി മുകുന്ദൻ ആയിരുന്നു. സ്റ്റൈലിഷ് ലുക്കിൽ ഹെൽമെറ്റില്ലാതെ ബൈക്കിലിരിക്കുന്ന ഉണ്ണിയുടെ ചിത്രമാണ് പൊലീസുകാർ പോസ്റ്ററിൽ ഉൾപ്പെടുത്തിയത്.

‘സാറെ, നിങ്ങളുടെ പരസ്യത്തിൽ ഉണ്ണി മുകുന്ദന്റെ ഹെൽമെറ്റ് എവിടെ?’ എന്നു ചോദിച്ച് ചിലർ പോസ്റ്റിന് താഴെ എത്തി. ഈ ചോദ്യത്തിന് മറുപടിയായി ‘അദ്ദേഹം വണ്ടി ഓഫാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്.’ എന്നായിരുന്നു പൊലീസിന്റെ മറുപടി. തൊട്ടുപുറകെ അടുത്ത കമന്റ് എത്തി. ‘അപ്പോ പൊലീസിനെ കാണുമ്പോൾ ഹെൽമെറ്റ്‌ വയ്ക്കാത്തവർ വണ്ടി ഓഫ്‌ ആക്കിയാൽ മതിയോ സാറേ.. പറ്റില്ലല്ലേ..’ എന്നായിരുന്നു രസികൻ കമന്റ്.

ഈ കമന്റിന് പൊലീസ് മറുപടി കൊടുത്തിട്ടില്ല. ആളുകൾക്കിടയിൽ കമന്റ് ചർച്ചയായതോടെ പോസ്റ്റിൽ ‘ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കേണ്ടതാണ്’ എന്നുകൂടി പൊലീസുകാർ എഴുതിച്ചേർത്തു.

Advertisment