Advertisment

കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ രാഹുല്‍ ഗാന്ധി കടുത്ത അമര്‍ഷത്തില്‍ ! സംസ്ഥാനത്തെ കാര്യത്തില്‍ ഇനി ഇടപെടാനില്ലെന്ന് രാഹുല്‍. രാഹുല്‍ നിലപാട് കടുപ്പിച്ചത് ഗ്രൂപ്പുപോര് ശക്തമായിരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചത് സ്വന്തം നേതാക്കള്‍ തന്നെ. രാഹുല്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെയും കാലുവാരി തോല്‍പ്പിച്ചു. മുപ്പതിലേറെ മണ്ഡലങ്ങളില്‍ കാലുവാരന്‍ നടന്നുവെന്നും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ! കേരളത്തിലെ കാര്യങ്ങള്‍ ഇനി നേതാക്കള്‍ തനിച്ചു തീരുമാനിച്ചാല്‍ മതയെന്നും നിര്‍ദേശം

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അസംതൃപ്തിയില്‍. കേരള കാര്യത്തില്‍ അടിയന്തരമായി ഇടപെടാനില്ലെന്നും കേരളത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. കേരളത്തിലെ വിഷയത്തില്‍ താന്‍ ഇടപെടില്ലെന്നാണ് രഹുലിന്റെ നിലപാട്.

Advertisment

publive-image

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മുമ്പെങ്ങുമില്ലാത്ത വിധമാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. ഏതാണ്ട് നൂറിലേറെ മണ്ഡലങ്ങളില്‍ ഇരുവരും റോഡ്‌ഷോയും സമ്മേളനങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഗുണം ചെയ്തില്ലെന്നു തെളിയിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

കേരളത്തിലെ കടുത്ത ഗ്രൂപ്പിസത്തില്‍ കടുത്ത അതൃപ്തിയാണ് രാഹുലിനുള്ളത്. ഗ്രൂപ്പു പോരു തന്നെയാണ് പലയിടത്തും തോല്‍വിക്ക് കാരണമെന്നാണ് ഹൈക്കമാന്‍ഡിന് കിട്ടിയ റിപ്പോര്‍ട്ട്. പലയിടത്തും പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നേതാക്കള്‍ രഹസ്യമായി പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഇതാണ് രാഹുലിനെ ചൊടിപ്പിച്ചത്. രാഹുല്‍ ഗാന്ധി നേരിട്ട് നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ പോലും തോല്‍പ്പിക്കാന്‍ കേരളത്തിലെ നേതാക്കള്‍ നീക്കം നടത്തിയതും അതിന്റെ വിശദാംശങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് രാഹുലിന്റെ കടുത്ത തീരുമാനം.

കേരളത്തിലെ നേതൃ മാറ്റത്തിലോ, തുടര്‍ നടപടികളിലോ അഭിപ്രായം പറയാനില്ലെന്നും ഇവിടുത്തെ നേതാക്കള്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടേയെന്നും അദ്ദേഹം തന്റെ വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്.

Advertisment