Advertisment

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

New Update
Advertisment

മലയോരമേഖലയില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മലയോര മേഖലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ട്. മഴ കനത്തതോടെ തീരമേഖലയില്‍ കടലാക്രമണ ഭീഷണിയുമുണ്ട്. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 22, 24,25 തീയതികളില്‍ കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴ വരെയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്.

കടലോരമേഖലകളില്‍ ശക്തമായ കാറ്റു വീശിയടിച്ചേക്കും. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. 2.7 മുതല്‍ 3.3 മീറ്റര്‍വരെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Advertisment