Advertisment

സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടരാന്‍ സാധ്യത: കടലാക്രമണത്തിന് സാധ്യത

New Update

കൊച്ചി; സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ടുദിനം ഇടവിട്ട് നന്നായി മഴ പെയ്തേക്കും. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും വരുംദിവസം മഴ കൂടുതലെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.

Advertisment

publive-image

കേരളത്തില്‍ ഏതാനും ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നും നിരീക്ഷിക്കുന്നു. 1.8 മീറ്റര്‍ വരെ തിര ഉയരാമെന്നതിനാല്‍ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍ കയറാനുള്ള സാധ്യതയുണ്ട്.

അപ്രതീക്ഷിതമായി പെയ്ത മഴ കൃഷിമേഖലയില്‍ അടക്കം പലയിടത്തും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കാലവര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലും ചുഴലിക്കാറ്റും ന്യൂനമര്‍ദവും തുടര്‍ച്ചയായി വന്നതേ‍ാടെ സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷം വൈകുകയും മഴ കുറയുകയും ചെയ്തു.

തുലാവര്‍ഷം വൈകിയതേ‍ാടെ മഴമേഘങ്ങള്‍ പൂര്‍ണമായി ഒഴിഞ്ഞുപേ‍ാകാത്ത സ്ഥിതിയുണ്ടായി. ഇതേ‍ാടെ‍ാപ്പം സമുദ്രജലത്തിന്റെ അനുകൂല താപനിലയും ഇപ്പേ‍ാഴത്തെ മഴയ്ക്ക് ആക്കം കൂട്ടുന്നു.

ഉഷ്ണമേഖലാ പ്രദേശത്തെ കാലാവസ്ഥയില്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍വരെ നീളുന്ന വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന മാ‍ഡം-ജൂലിയന്‍ ആന്ദേ‍ാളനം എന്നു വിളിക്കുന്ന സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസം മേഖലയില്‍ കിഴക്കേ‍ാട്ട് സഞ്ചരിക്കുകയാണ്.

ഇതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണ്. ഇത് ശരാശരി 60 ദിവസം വരെ നീണ്ടുനില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട് തൂത്തുകുടി ഭാഗത്തുള്‍പ്പെടെ വലിയതേ‍ാതില്‍ കാര്‍മേഘങ്ങള്‍ തുടരുകയാണ്.

Advertisment