Advertisment

ഓഗസ്റ്റ് ഒൻപതോടെ ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദം രൂപപ്പെടാൻ സാധ്യത: ഈ മാസം പത്ത് വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: . മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴ തുടരും

New Update

തിരുവനന്തപുരം: ഓഗസ്റ്റ് ഒൻപതോടെ ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഈ മാസം പത്ത് വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴ തുടരും.

Advertisment

publive-image

മലയോര മേഖലകളിൽ ജാഗ്രത നിർദേശം. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തെക്കൻ ജില്ലകളിലെല്ലാം യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെ ഒൻപത് ജില്ലകളിലും ശനിയാഴ്ച 11 ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നൽകി. ശനിയാഴ്ചഇടുക്കി, പാലക്കാട് ജില്ലകളിലും ഞായറാഴ്ചമലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നു.

കേരളത്തിൽ പ്രളയ ഭീഷണിയെന്ന് ദേശീയ ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയതോതിൽ ജലനിരപ്പ് ഉയരാൻ സാധ്യത. പാലക്കാട് ഭവാനി പുഴയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയരാമെന്നും മുന്നറിയിപ്പ്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് സംഘങ്ങൾ ഇന്ന് കേരളത്തിലെത്തും.

എൻഡിആർഎഫിന്റെ പത്ത് ടീമുകളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമായി നിയോഗിക്കും. അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തുകയും മുൻകരുതൽ നിർദേശങ്ങളോട് സഹകരിക്കുകയും വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പുണ്ട്.

Advertisment