Advertisment

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പരക്കെ മഴക്ക് സാധ്യത: 10 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

author-image
admin
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പരക്കെ മഴക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസ‍ർകോട്, കണ്ണൂർ, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശമില്ല.

publive-image

ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമായേക്കും എന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള-കർണാടകാ തീരത്ത് കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോ മീറ്ററാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നീരിക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment