Advertisment

ജനുവരി ഒന്നുമുതൽ പ്ലസ്ടു വിദ്യാർത്ഥികൾക്കും പത്താംക്ലാസുകാർക്കും സ്കൂളിലെത്താം: മാർ​ഗ്​ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

New Update

publive-image

Advertisment

തിരുവനന്തപുരം: ജനുവരി ഒന്നുമുതൽ പ്ലസ്ടു വിദ്യാർത്ഥികൾക്കും പത്താംക്ലാസുകാർക്കും സ്കൂളിലെത്താം.ഇതിനായുള്ള മാർ​ഗ്​ഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി . 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷകൾ കോവിഡ്മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് 2021 മാർച്ച് 17 മുതൽ 30 വരെ നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ പൊതുപരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ സ്‌കൂളുകളിൽ ഏർപ്പെടുത്തമെന്ന് സർക്കാർ വ്യക്തമാക്കുന്നു. പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ, ഡിജിറ്റൽ ക്ലാസ്സുകളുടെ റിവിഷൻ, കുട്ടികൾക്കുള്ള സംശയ ദൂരീകരണം,

മാതൃകാ പരീക്ഷകൾ തുടങ്ങിയവയ്ക്കായി രക്ഷകർത്താക്കളുടെ സമ്മതത്തോടെ കുട്ടികൾക്ക് 2021 ജനുവരി 1 മുതൽ സ്‌കൂളുകളിൽ എത്തിച്ചേരാം. ഇതോടൊപ്പം എല്ലാ വിദ്യാർത്ഥികൾക്കും നിലവിലുള്ള ഡിജിറ്റൽ ക്ലാസ്സുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഏതെങ്കിലും കാരണത്താൽ സ്‌കൂളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ്സ്‌റൂം, വാട്‌സ് ആപ്പ് പോലെയുള്ള

സാമൂഹ്യമാധ്യമങ്ങൾ വഴി ക്ലാസ് നൽകണമെന്നും അധ്യാപർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പാതുനിർദ്ദേശങ്ങൾ ഇവയാണ്

1. ആദ്യഘട്ടത്തിൽ ഒരു സമയം പരമാവധി 50% കുട്ടികളെ മാത്രമേ സ്‌കൂളുകളിൽ അനുവദിക്കാൻ പാടുള്ളൂ.

2. ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കേതാണ്.

3. 10, +2 തലത്തിൽ പ്രത്യേകം പ്രത്യേകമായി 300 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ ഒരു സമയം 50% വരെ കുട്ടികൾ ഹാജരാകാവുന്നതാണ്.

അതിൽക്കൂടുതലുള്ള സ്‌കൂളുകളിൽ ഒരുസമയം 25% കുട്ടികൾ ഹാജരാകുന്നതാണ് ഉചിതം.

4. കുട്ടികൾ സ്‌കൂളിലേക്കു വരുന്ന ആദ്യത്തെ ആഴ്ചയിൽ സ്‌കൂൾതലത്തിലെ സമയക്രമംക്രമീകരിക്കാവുന്നതാണ്.

5. കോവിഡ് രോഗബാധിതർ (കുട്ടികൾ, അദ്ധ്യാപകർ, സ്‌കൂൾ ജീവനക്കാർ), രോഗലക്ഷണങ്ങൾ ഉള്ളവർ ക്വാറന്റൈനിൽ ഉള്ളവർ എന്നിവർ

ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾക്കുശേഷം മാത്രമേ സ്‌കൂളുകളിൽ ഹാജരാകാൻ പാടുള്ളൂ. കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളുടെ വീടുകളിൽ നിന്ന് വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, മറ്റു ജീവനക്കാർ എന്നിവർ സ്‌കൂളുകളിൽ വരാതിരിക്കുന്നതാണ് അഭികാമ്യം.

6. സ്‌കൂളുകളിൽ മതിയായ അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തണം.

7. സ്‌കൂൾ പരിസരം, ഫർണീച്ചറുകൾ, സ്റ്റേഷനറി, സ്റ്റോർ റൂം, വാട്ടർ ടാങ്ക്, അടുക്കള,കാന്റീൻ, ശുചിമുറി, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കേïതാണ്.

8. കോവിഡ് 19-നൊപ്പം ജലജന്യരോഗങ്ങളും കുതുടങ്ങിയിട്ടുള്ളതിനാൽ കുടിവെള്ളടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും അണുവിമുക്തമാക്കേതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തേതാണ്.

9. സ്‌കൂളുകളിൽ മാസ്‌ക്, ഡിജിറ്റിൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവസജ്ജീകരിക്കേïതാണ്.

10. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം കുട്ടികൾ ക്ലാസ്സുകളിൽ ഇരിക്കേïത്.സ്റ്റാഫ് റൂമിലും അധ്യാപകർക്ക് നിശ്ചിത അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങൾ ക്രമീകരിക്കേïതാണ്.

11. പൊതുജന സമ്പർക്കം വരുന്ന സ്ഥലങ്ങൾ, ഓഫീസ് റൂം, തുടങ്ങിയ സ്ഥലങ്ങളിലുംമേൽപ്പറഞ്ഞ രീതിയിൽ അകലം പാലിക്കേïതാണ്.

12. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികളെ ഓർമ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാ ബോർഡുകൾ എന്നിവ ക്ലാസ്സ് റൂമുകൾ, ലൈബ്രറികൾ, കൈകൾ വൃത്തിയാക്കുന്ന ഇടങ്ങൾ, വാഷ്‌റൂമിന് പുറത്ത്, സ്‌കൂൾ ബസ് തുടങ്ങിയ ഇടങ്ങളിൽ പതിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

13. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകൾ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ സ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകൾ വരുത്തേതാണ്.

14. കുട്ടികൾക്കും അദ്ധ്യാപകർക്കും ആവശ്യമായ ഘട്ടങ്ങളിൽ ആരോഗ്യ പരിശോധനാസൗകര്യം ഒരുക്കണം

15. സ്‌കൂൾ വാഹനത്തിനുള്ളിലും മറ്റു വാഹനങ്ങളിലും എല്ലാവരും സാമൂഹിക അകലം പാലിക്കുക. സ്‌കൂൾ വാഹനങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ് തെർമൽ സ്‌ക്രീനിംഗ് നടത്തുക. വാഹനങ്ങൾക്കുള്ളിൽ മാസ്‌ക് നിർബന്ധമാക്കുക. വാഹനത്തിന്റെ ജനാലകളിൽ കർട്ടനുകൾ ഇടാതിരിക്കുക. എല്ലാ ജനാലകളും തുറന്നിടാൻ ശ്രദ്ധിക്കുക.

Advertisment