Advertisment

മംഗളൂരു- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനുകള്‍ സ്പെഷല്‍ സര്‍വീസായി പുനരാരംഭിക്കുന്നു

New Update

കൊച്ചി: മംഗളൂരു- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനുകള്‍ സ്പെഷല്‍ സര്‍വീസായി പുനരാരംഭിക്കുന്നു.

Advertisment

publive-image

ഏറനാട് മം​ഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഈ മാസം ആറിനും നാ​ഗര്‍കോവിലില്‍ നിന്നുള്ള സര്‍വീസ് ഏഴിനും ആരംഭിക്കും. പാലരുവി തിരുനല്‍വേലിയില്‍ നിന്നുള്ള സര്‍വീസ് ഈ മാസം നാലിനും പാലക്കാട് നിന്ന് അഞ്ചിനും സര്‍വീസ് തുടങ്ങും.

മംഗളൂരുവില്‍ നിന്നു രാവിലെ 7.20നു പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.55നു തിരുവനന്തപുരത്തും 11.20നു നാഗര്‍കോവിലിലും എത്തും. നാഗര്‍കോവിലില്‍ നിന്നുള്ള സര്‍വീസ് (06606) പുലര്‍ച്ചെ രണ്ടിനു പുറപ്പെട്ടു വൈകീട്ട് ആറിന് മംഗളൂരുവില്‍ എത്തും. ആലപ്പുഴ, എറണാകുളം വഴിയാണു സര്‍വീസ്.

പാലരുവി (06791) തിരുനെല്‍വേലിയില്‍ നിന്നു രാത്രി 11.25ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 12.50നു പാലക്കാട് എത്തും. മടക്ക ട്രെയിന്‍ (06792) പാലക്കാട് നിന്നു വൈകീട്ട് 4.05ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 4.55ന് തിരുനെല്‍വേലിയിലെത്തും. തെങ്കാശി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍ വഴിയാണു സര്‍വീസ്.

Advertisment