Advertisment

രാഖി കൈയില്‍ കെട്ടി വന്ന പെണ്‍കുട്ടിയെ എസ്‌എഫ്‌ഐ നേതാവും പ്രവര്‍ത്തകരുമടങ്ങുന്ന ആറംഗ സംഘം ഭീഷണിപ്പെടുത്തിയ സംഭവം; ഒരാള്‍ക്കു സസ്പെന്‍ഷന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: രാഖി കൈയില്‍ കെട്ടി വന്ന പെണ്‍കുട്ടിയെ എസ്‌എഫ്‌ഐ നേതാവും പ്രവര്‍ത്തകരുമടങ്ങുന്ന ആറംഗ സംഘം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ക്കു സസ്പെന്‍ഷന്‍.

Advertisment

publive-image

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കോളജ് ഉച്ചഭാഷിണിയിലൂടെ പ്രിന്‍സിപ്പല്‍ ഡോ സിസി ബാബുവാണ് ഔദ്യോഗികമായി സസ്പെന്‍ഷന്‍ വിവരം അറിയിച്ചത്.

സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ശ്രമിച്ചെങ്കിലും വിദ്യാര്‍ഥിനി പരാതിയില്‍ ഉറച്ചുനിന്നു. കോളജില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ഥിയെ കുത്തിയ സംഭവത്തെ തുടര്‍ന്ന് എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട ശേഷം രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയില്‍ അംഗമാണു ഇപ്പോള്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥി.

കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് എംഎ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണു ഭീഷണിക്കിരയായത്. സഹോദരന്‍ കെട്ടിയ രാഖിയുമായി കോളജില്‍ എത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറിയാണ് ഭീഷണിപ്പെടുത്തിയത്. ക്ലാസില്‍ കയറി ബഹളമുണ്ടാക്കിയതോടെ വിദ്യാര്‍ഥിനി രാഖി അഴിച്ചുമാറ്റി വസ്ത്രത്തിനകത്ത് ഒളിപ്പിച്ചു. രാഖി കൈവശപ്പെടുത്താനുള്ള ശ്രമം നടക്കാതായപ്പോള്‍ എസ്‌എഫ്‌ഐ നേതാവ് ക്ലാസ് മുറിയിലെ ജനല്‍ച്ചില്ല് കൈ കൊണ്ട് അടിച്ചു പൊട്ടിച്ചു. അധ്യാപകര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇവരെയും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

തന്റെ ജീവനു ഭീഷണിയുണ്ടെന്നും പരാതി പൊലീസിനു കൈമാറണമെന്നുമുള്ള നിലപാടിലാണു പരാതിക്കാരി. അതേസമയം കോളജ് അധികൃതര്‍ ഈ ‌ആവശ്യം അവഗണിച്ചതായും

Advertisment