Advertisment

നാടാകെ പ്രളയത്താല്‍ വെള്ളത്തില്‍ മുങ്ങികിടന്ന ഓഗസ്റ്റ് മാസത്തില്‍ കേരളം അകത്താക്കിയത് 1229 കോടിയുടെ മദ്യം ; ജൂലൈ മാസത്തെ വില്‍പ്പനയെക്കാള്‍ സര്‍ക്കാരിന് അധികമായി ലഭിച്ചത് 71 കോടി രൂപ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പ്രളയ മാസത്തില്‍ കേരളം അകത്താക്കിയത് 1229 കോടിയുടെ മദ്യമെന്ന് കണക്കുകള്‍. ജൂലൈ മാസത്തെ വില്‍പ്പനയെക്കാള്‍ അധികമായി സര്‍ക്കാരിന് ലഭിച്ചത് 71 കോടി രൂപയാണ്. ഈ വര്‍ഷം മാത്രമായി കേരളത്തില്‍ 9878.83 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 637.45 കോടിയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

Advertisment

publive-image

ദുരിതപെയ്ത്തിനിടയിലും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിച്ചതാണ് ഈ റെക്കോര്‍ഡിന് കാരണം. ഓണം സീസണ്‍ മുന്‍നിറുത്തി വില്‍പ്പന കൂടുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,508.10 കോടി രൂപയാണ് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയത്. പുതുതായി മദ്യശാലകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം ഒമ്പത് മദ്യശാലകളാണ് മാറ്റി സ്ഥാപിച്ചത്.

കഴിഞ്ഞ പ്രളയത്തില്‍ മുപ്പതേളം ഔട്ട്‌ലെറ്റുകള്‍ അടച്ചിരുന്നിട്ടും 1143 കോടിയടെ മദ്യമായിരുന്നു വിറ്റഴിച്ചത്.പത്തു വര്‍ഷത്തെ കണക്കു പരിശോധിക്കുമ്പോള്‍ 5000 കോടിയില്‍ നിന്നും 10,000 കോടി രൂപയുടെ വര്‍ധനവാണ് മദ്യത്തിന്റെ വിറ്റുവരവിലുള്ളത്.

Advertisment