Advertisment

തിങ്കളും ചൊവ്വയും 5 ജില്ലകളില്‍ 3-4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത ! ഞായറാഴ്ച മാത്രം സൂര്യാഘാതമേറ്റത് 10 പേര്‍ക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം :  മാര്‍ച്ച് 25, 26 തീയ്യതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് മൂന്നു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട് .

സംസ്ഥാനത്ത് ഞായറാഴ്ച മാത്രം കടുത്ത ചൂടിനെ തുടര്‍ന്നു 10 പേര്‍ക്ക് സൂര്യാഘാതമേറ്റതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു . ഈ ആഴ്ച മാത്രം 55 പേര്‍ സൂര്യാഘാതത്തിന് ചികിത്സ തേടിയിട്ടുണ്ട്. ഒരുമാസത്തിനിടെ 120 പേര്‍ക്കെങ്കിലും സൂര്യാഘാതമേറ്റെന്നാണ് കണക്കുകള്‍ പറയുന്നത്. ഞായറാഴ്ച മൂന്നുപേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.

തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലായാണ് സൂര്യാഘാതത്തേതുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സൂര്യാഘാതമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ 10 ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

keralam latest venal
Advertisment