Advertisment

കേരള പോലീസ് നടത്തിയ വിർച്വൽ ഹാക്കത്തോൺ - Hac’KP 2020 - ടീം OsintSploit ജേതാക്കളായി

New Update

തിരുവനന്തപുരം; പൊലീസിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്കായി, സൈബർ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളുമുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതിനുമായി കേരള പോലീസിന്റെ നേതൃത്വത്തിൽ അന്തർദേശീയതലത്തിൽ സംഘടിപ്പിച്ച വിർച്വൽ ഹാക്കത്തോൺ - Hac’KP 2020 ൽ ടീം OsintSploit ജേതാക്കളായി. തമിഴ്നാട് സ്വദേശികളായ ആദ്യതൻ എം.കെ, അരവിന്ദ് ഹരിഹരൻ എം, സുരേഷ് കുമാർ എന്നിരടങ്ങിയ ടീമാണ് 5 ലക്ഷം രൂപയുടെ സമ്മാനം നേടിയത്.

Advertisment

publive-image

മലയാളികളായ ഡോ. ഗിരീഷ് എംകെ, രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത ടീം Codered രണ്ടാം സ്ഥാനം നേടി. രണ്ടര ലക്ഷം രൂപയാണ് ഇവർക്കുള്ള സമ്മാനം. ജെയ്ദൻ ജോൺ ബോസ്, നവനീത് കെടി, സുപ്രണ. ജെ എന്നിവരടങ്ങിയ കേരളത്തിൽ നിന്നുള്ള മറ്റൊരു ടീമായ Bifrost മൂന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയാണ് ഇവർക്കുള്ള സമ്മാന തുക.

40 ദിവസത്തോളം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ഓഗസ്റ്റ് 15 ന് നടന്ന ഹാക്ക്പി വിർച്ചൽ സമ്മിറ്റിൽ, എഡിജിപിയും; സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് ആണ് വിജയികളെ പ്രഖ്യാപിച്ചത്.

publive-image

സമ്മിറ്റിൽ ബഹുമാനപെട്ട സംസ്ഥാന ഗവർണർ ശ്രി. ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. ഭാവിയിലെ ഡിജിറ്റൽ വെല്ലുവിളികളെ നേരിടാൻ നൂതനവും ക്രിയാത്മകവുമായ ആശയങ്ങൾ സഹായിക്കുംമെന്നും അതിനായി ജിപിഎസ് ഉള്ള വിലങ്ങുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഫേസ് റെക്കഗ്നിഷൻ എന്നിവപോലുള്ള നൂതന ആശയങ്ങളുടെ ആവിഷ്കാരം എല്ലാ രാജ്യത്തിനും, സംസ്ഥാനത്തിനും ഗുണകരമാകുമെന്നും ഗവർണർ പറഞ്ഞു. കേരള പോലീസ് സംഘടിപ്പിച്ച HacKP ഹാക്കത്തോണിലെ മത്സരാർത്ഥികളുടെ തുടർന്നുള്ള സഹകരണം ഒരു സുരക്ഷിതമായ സൈബർലോകം ഉറപ്പാക്കുന്നതിന് കേരള പൊലീസിന് ലഭ്യമാക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.

publive-image

ഭാവിയിൽ പോലീസിങ്ങിനെ സഹായിക്കുന്ന മികച്ച ആശയങ്ങളും സൊല്യൂഷനുകളും കേരള പോലീസ് സംഘടിപ്പിച്ച ഹാക്കത്തോൺ ആയ Hac'KP യിലെ മത്സരാർത്ഥികൾ മുന്നോട്ടുവച്ചു എന്നുള്ളത് വളരെ അഭിമാനകരമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എഡിജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐ പിഎസ്സ് സ്വാഗതം ആശംസിച്ച ചടങ്ങിൽ Former Global Board Member at OWASP JIM MANICO കീ നോട്ട് അഡ്രസും, സംസഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ പിഎസ് ആശംസ പ്രസംഗവും നടത്തി. ഡിഐജി കെ. സഞ്ചയ്കുമാർ ഗുരുഡിൻ ഐ പിഎസ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സൈബർ സെക്യൂരിറ്റി ഐ ടി മേഖലകളിലെ വിദഗ്ദ്ധർ നയിച്ച സൈബർ സെക്യൂരിറ്റി വെബിനാറുകളും സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.

publive-image

ജൂലൈ 7 മുതൽ ലോകമെമ്പാടുമുള്ള ഐടി വിദഗ്ധർ ,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ തുടങ്ങിയവരിൽ നിന്നും ആശയങ്ങൾ ക്ഷണിച്ചതിൽ നിന്നും ആയിരത്തലധികം പേരാണ് ആശയങ്ങൾ അയച്ചത്. ഇവരിൽ നിന്നും പ്രാഥമിക ഇവാലുവേഷന് ശേഷം 110 ടീമായി തിരിച്ച് ഓഗസ്റ്റ് 1 മുതൽ 10 വരെ നടത്തിയ രണ്ടാംഘട്ട മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത 11 ടീമുകളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ ടീമുകൾക്ക് പുറമെ, ബുഷൻ ജോൺ, ബോറസെ, ചന്ദ്രശേഖര റെഡി, ദീപക് പോലംറെഡി എന്നിവർ നയിച്ച ടീംഇന്ത്യ പ്രത്യേക പരാമർശം നേടി

തോമസ് കുരുവിള, നദീം മുഹമ്മദ് ഷാജഹാൻ, എന്നിവർ പങ്കെടുത്ത ടീം തിങ്ക് ഡൈനാമിക്, നിഖിൽ എം ജെബി, വിനയ് കൃഷ്ണൻ, ചൈതന്യ ലിസ്, സ്റ്റാലിൻ സാബു തോമസ് എന്നിവരുടെ ടീം ബെയ്നോഡ്, സന്ദീപ് ബസാക്, ജോൺ ഡൊമനിക്, ഫാത്തിമ നാസർ എന്നിവർ പങ്കെടുത്ത ടീം ഹുഡ് വിങ്ക് എന്നിവർ ഇ. സി കൗൺസിലിന്റെ ബൈസ്റ്റ് പെർഫോമിംഗ് പുരസ്കാരവും നേടി.

Advertisment