Advertisment

സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിയായ 53കാരന്‍; മരണ വിവരം അറിയുന്നത് സുഹൃത്തുക്കള്‍ അത്താഴം കഴിക്കാന്‍ വിളിച്ചപ്പോള്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

യാംബു: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. കോഴിക്കോട് പെരുമുഖം വലിയപറമ്പ് സ്വദേശിയായ കീഴില്ലത്ത് അബ്ദുല്‍ അസീസ്(53)ആണ് യാംബുവില്‍ മരിച്ചത്. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

Advertisment

publive-image

15 വര്‍ഷമായി യാംബു സിമിന്റെ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സൃഹൃത്തുക്കള്‍ അത്താഴം കഴിക്കാന്‍ വിളിക്കാനെത്തിയപ്പോഴാണ അബ്ദുല്‍ അസീസിനെ മരിച്ച നിലയില്‍ കാണുന്നത്. മൃതദേഹം യാംബു ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

യാംബുവില്‍ തന്നെ ഖബറടക്കം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാര്യ: റംല, മക്കള്‍: ലുബൈബ, ബുര്‍ഹാന, റബീഹ. മരുമകന്‍: നാസിര്‍.

pravasi malayali pravasi malayali death
Advertisment