Advertisment

നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു ഈ മാസം മണ്ണെണ്ണ ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ആലപ്പുഴ:  നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു ഈ മാസം മണ്ണെണ്ണ ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷത്തെ രണ്ടാംപാദത്തിലേക്ക് അനുവദിച്ച 9264 കിലോ ലീറ്റര്‍ മണ്ണെണ്ണ മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമായി നല്‍കാന്‍ തികയാതെ വരുന്നതോടെയാണ് ഇത്.

Advertisment

publive-image

ജൂലൈ 1 മുതലാണു രണ്ടാം പാദമായി കണക്കാക്കുന്നത്. ഇതില്‍ 4344 കിലോ ലീറ്റര്‍ ജൂലൈയിലും 3444 കിലോ ലീറ്റര്‍ ഓഗസ്റ്റിലും വിതരണം ചെയ്തു. ബാക്കിയുള്ള 1476 കിലോ ലീറ്റര്‍ മണ്ണെണ്ണ മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമായി നല്‍കാന്‍ തികയാതെ വരുന്നു. ഇതോടെ മുന്‍ഗണനേതര വിഭാഗങ്ങളെ പൂര്‍ണമായും ഒഴിവാക്കി വിതരണം നടത്താനാണു നിര്‍ദേശം.

മുന്‍ഗണനാ വിഭാഗങ്ങളിലെ വൈദ്യുതിയുള്ള വീടുകള്‍ക്ക് അര ലീറ്ററും വൈദ്യുതിബന്ധമില്ലാത്ത വീടുകളില്‍ നാലു ലീറ്ററുമാണു നല്‍കുക. ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കു ഇതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈദ്യുതീകരിച്ച വീടുകള്‍ കണ്ടെത്തി മണ്ണെണ്ണ വിതരണം ക്രമീകരിക്കുകയും വേണം. 120 കിലോ ലീറ്റര്‍ മണ്ണെണ്ണയാണു ജില്ലയുടെ വിഹിതം.

kerosene
Advertisment