Advertisment

കെവിന്‍ വധക്കേസ് ; ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നതിനിടെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കുന്നിതിനിടെ വികാരഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി കോടതി. പ്രതിഭാഗത്തിന്റെ വാദത്തിനിടെ കോടതിമുറിയില്‍ പ്രതികള്‍ പൊട്ടിക്കരഞ്ഞു.

Advertisment

publive-image

ദുരഭിമാനക്കൊലയെങ്കില്‍ ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ശാസ്തമംഗലം അജിത് കുമാറാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.

കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഉന്നയിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഒരു കേസായി ഇതിനെ കണകാക്കാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ തന്നെ പരമാവധി 25 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാന്‍ പാടുള്ളു.

മാത്രമല്ല, പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്നും പ്രതികള്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നതും കെവില്‍ ക്രൂരമായ കൊലയ്ക്ക് ഇരയായല്ല കൊല്ലപ്പെട്ടതെന്നടക്കമുള്ള നാല് വാദങ്ങളാണ് പ്രതിഭാഗം പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്.

Advertisment