Advertisment

ഉഴവൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വാഹനം വിട്ടു നൽകി കെ.യു അബ്രഹാം കൈപ്പാറേട്ട്

New Update

publive-image

Advertisment

ഉഴവൂര്‍: ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുവാൻ ഒരു മാസത്തേക്ക് സൗജന്യമായി വാഹനം വിട്ടു നൽകി അബ്രഹാം കൈപ്പാറേട്ട്.

വാഹനവും, ഓടിക്കുന്ന ഡ്രൈവറുടെയും ചിലവ് അദ്ദേഹം തന്നെ വഹിക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയ ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അദ്ദേഹത്തിന്റെ നല്ല മനസിനെ അഭിനന്ദിക്കുകയും കൂടുതൽ ആളുകൾ ഇത്തരം സാമൂഹിക പ്രതിബദ്ധതയോടെ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിലെ സന്തോഷവും പങ്കുവെച്ചു.

വാർഡ് മെമ്പർ മാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലട, റെജി തുടങ്ങിയവർ പങ്കെടുത്തു.

kottayam news
Advertisment