Advertisment

 ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തില്‍ തകര്‍ന്ന എല്ലാ വീടും പുനര്‍നിര്‍മിക്കാം’  ; രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസ് ; ഖദീജയ്ക്ക് വീടാകുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : കൈതപ്പൊയില്‍ എം.ഇ.എസ് ഫാത്തിമ റഹീം സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എം.പി എത്തിയപ്പോള്‍ ഖദീജയ്ക്ക് നല്‍കിയ ഉറപ്പായിരുന്നു പുതിയ വീട് വെച്ചു നല്‍കാമെന്ന്.

Advertisment

publive-image

’ ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തില്‍ തകര്‍ന്ന എല്ലാ വീടും പുനര്‍നിര്‍മിക്കാം’ എന്നായിരുന്നു രാഹുലിന്റെ ഉറപ്പ്. ഖദീജക്ക് രാഹുല്‍ നല്‍കിയ ഉറപ്പ് പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികളിലാണ് കോണ്‍ഗ്രസ്.

ഉരുള്‍പൊട്ടലിലാണ് ചിപ്പിലത്തോട്ടിലെ ഖദീജ കൊല്ലങ്കണ്ടിയുടെ വീടും സ്ഥലവും നശിച്ചത്. തുടര്‍ന്നാണ് ഖദീജയും കുടുംബവും ക്യാമ്പിലേക്ക് മാറിയത്.

നാല് സെന്റ് സ്ഥലം വാങ്ങി വീട് വെച്ചു നല്‍കാനാണ് കോണ്‍ഗ്രസ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മറ്റി തീരുമാനിച്ചത്. കൊണ്ടോട്ടി ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടേയും യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി നെടിയിരുപ്പ് കമ്മറ്റിയുടേയും സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.

അടിവാരം മുപ്പതേക്രയില്‍ 4 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച്ചകകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മൂന്നുമാസത്തിനകം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മറ്റി അദ്ധ്യക്ഷന്‍ അബ്ദുള്‍ റഫീക് അറിയിച്ചു.

Advertisment