പാലാ : കിടങ്ങൂര്‍ ടൗണിന് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടനാട് സ്വദേശി തച്ചാംപറമ്പില്‍ റ്റിന്‍സ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വലിയകണ്ടത്തില്‍ ലിബിന് (24) പരിക്കേറ്റു.
കിടങ്ങൂര്‍ എലഗന്‍സ് ബാറിന് മുന്നിലായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയില്‍ എതിരെ വന്ന സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ ലിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.