Advertisment

തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ: തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉടുമലൈ കെ രാധാകൃഷ്ണന്റെ ഓഫീസ് ജീവനക്കാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. തിരുപ്പൂരില്‍ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായ കര്‍ണനെയാണ് ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്.

Advertisment

publive-image

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദുമല്‍പേട്ടയിലെ ഓഫീസില്‍ നിന്നാണ് മന്ത്രിയുടെ പിഎ രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഓഫീസിന്റെ മുന്നില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു സംഘം ആളുകള്‍ കാറില്‍ നിന്ന് ഇറങ്ങി. തുടര്‍ന്ന് ഓഫീസിലേക്ക് കയറിപ്പോയി. കര്‍ണനെ ബലമായി പിടിച്ചുകൊണ്ടുപോയി കാറില്‍ കയറ്റി വാഹനം മുന്നോട്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

kidnap case
Advertisment