Advertisment

കിം ജോങ് ഉന്നും കുടുംബവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍

New Update

publive-image

Advertisment

പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കുടുംബവും പരീക്ഷണഘട്ടത്തിലുള്ള കൊവിഡ് വാക്‌സിന്റെ ഡോസുകള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. യുഎസ് അനലിസ്റ്റ് ഹാരി കസ്യാനിസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

കിമ്മിനും കുടുംബത്തിനും പുറമേ ഉത്തര കൊറിയയിലെ ഉന്നതതല ഉദ്യോഗസ്ഥരും വാക്‌സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിലാണ് വാക്‌സിൻ ഇവർ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ, ഇവർക്ക് വാക്‌സിൻ നൽകിയ കമ്പനി ഏതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവര്‍ സ്വീകരിച്ച വാക്‌സിന്‍ സുരക്ഷിതമാണോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

Advertisment