Advertisment

മഹേശനെതിരെ വലിയ രീതിയിലുള്ള പീഡനം നടന്നിരുന്നു' ; കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നു; ആത്മഹത്യ കുറിപ്പില്‍ എല്ലാം പറയുന്നുണ്ട്; മരണം കൊലപാതകത്തിന് തുല്യം; ഫോണ്‍കോളുകള്‍ പരിശോധിച്ച് നീതി ലഭ്യമാക്കണെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്‌

New Update

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെകെ മഹേശ്വരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. മഹേശരന്റെ മരണം കൊലപാതകത്തിന് തുല്യമാണെന്നും അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള പീഡനം നടന്നിരുന്നതായും കുടുംബം ആരോപിച്ചു.

Advertisment

publive-image

മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കും. മഹേശന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇന്നലെയാണ് മഹേശനെ യൂണിയന്‍ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൈക്രോ ഫിനാന്‍സ്, സ്‌കൂള്‍ നിയമനം തുടങ്ങി നിരവധി കേസുകളില്‍ മഹേശന്‍ ഉള്‍പ്പെട്ടിരുന്നു. മരണത്തിന് പിന്നാലെ മുപ്പതോളം പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു.

കൂടാതെ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളുമായി മറ്റൊരു കത്ത് ക്രൈംബ്രാഞ്ചിനും നല്‍കിയിരുന്നു. കത്തില്‍ വെള്ളാപ്പള്ളിക്കു തന്നോട് ശത്രുത ഉള്ളതായും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും മഹേശന്‍ വ്യക്തമാക്കിയിട്ടുണ്ട്.

latest news all news kk mahesan suicide kk mahswaran mahesan suicide
Advertisment