Advertisment

കെ കെ രാഗേഷിന് കൊവിഡ് സ്ഥിരീകരിച്ചു

New Update

ന്യൂഡല്‍ഹി: സി പി എം നേതാവും എം പിയുമായ കെ കെ രാഗേഷിന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Advertisment

publive-image

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമര പരിപാടികളില്‍ കെ കെ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 6282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ 321 പേര്‍ക്കാണ് വൈറസ് ബാധ. കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

kk ragesh covid6
Advertisment