Advertisment

തിരുവനന്തപുരത്തെ കൊവിഡ് മരണം; രോഗ ബാധ ബന്ധുവിൽ നിന്നെന്ന് സംശയിക്കുന്നു : മന്ത്രി കെകെ ഷൈലജ

New Update

തിരുവനന്തപുരം : പോത്തൻകോട് സ്വദേശി അബ്ദുൽ അസീസിന് വൈറസ് ബാധയേറ്റത് ബന്ധുവിൽ നിന്നാണേയെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെകെ ഷൈലജ പറഞ്ഞു. എന്നാൽ നാട്ടുകാർ ഭയപ്പെടേണ്ട കാര്യമില്ലെന്നും ബന്ധുക്കളെയൊക്കെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയതാണെന്നും ആരോഗ്യ വകുപ്പ് ക്യത്യമായ മുൻകരുതലെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

publive-image

അബ്ദുൽ അസീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനായില്ലെന്നത് സ്ങ്കടകരമാണ്. പിന്നീട് ബന്ധുക്കളിൽ നിന്നാണ് വിവരം ശേഖരിച്ചത്. കോണ്ടാക്റ്റ് ആണെന്ന് ഉറപ്പാണ്. സാമൂഹൃ വ്യാപനം നടന്നുവെന്ന് ഈ കേസു കൊണ്ട് പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മരണം പോലും ഉണ്ടാകരുതെന്നാണ് ആഗ്രഹിച്ചത്. എന്നാൽ അബ്ദുൽ അസീസിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി പരിശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതുകൊണ്ടാണ് പ്രായമായവർ ശ്രദ്ധിക്കണമെന്ന് പറയുന്നതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

kk shylaja corona death
Advertisment