Advertisment

കേരളത്തിലേക്ക് വ്യാജ മരുന്ന് എത്തുന്നുവെന്ന് വ്യാപക പരാതി ;പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശം. ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

publive-image

ഇതനുസരിച്ച്‌ മരുന്ന് സംഭരണ ശാലകളിലും മെഡിക്കല്‍ സ്റ്റോറുകളിലും പരിശോധന നടത്തുന്നതാണ്. അംഗീകാരമില്ലാത്ത മരുന്നുകളോ വ്യാജ മരുന്നുകളോ കൈവശം വയ്ക്കുന്നതോ വില്‍പന നടത്തുന്നതോ ഗുരുതരമായ കുറ്റമാണ്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisment