Advertisment

കൊറോണ: വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിച്ചപ്പോള്‍ തന്നെ കേരളത്തിലും അസുഖം ബാധിക്കാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടിരുന്നെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

New Update

കോഴിക്കോട്: ചൈനയിലെ വുഹാനില്‍ നിന്നുള്ള കൊറോണ ബാധിതരുടെ വാര്‍ത്തകള്‍ വായിച്ചപ്പോള്‍ തന്നെ കേരളത്തിലും അസുഖം ബാധിക്കാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടിരുന്നെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ നിന്നും നിരവധി പേര്‍ ചൈനയില്‍ പഠിക്കുന്നതായിരുന്നു ഇത്തരത്തില്‍ ചിന്തിക്കാന്‍ കാരണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

Advertisment

publive-image

വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുളള നടപടി ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്‌തെന്നും വൈറസ് ബാധ നേരിടാന്‍ ആരോഗ്യ വകുപ്പ് ഉണര്‍ന്നെണീറ്റു പ്രവര്‍ത്തിച്ചെന്നും മന്ത്രി വിശദീകരിച്ചു.

കോഴിക്കോട് അരയിടത്തുപാലത്ത് മൈക്രോ ഹെല്‍ത്ത് ലാബോറട്ടറീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിനു മാത്രമായി പൂര്‍ണമായി ആരോഗ്യപ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയില്ല. സ്വകാര്യ മേഖലയുടെ സഹകരണംകൂടി വേണമെന്നും രോഗങ്ങള്‍ പെട്ടെന്നു കണ്ടെത്താനും നിയന്ത്രിക്കാനും വേഗതയേറിയ യന്ത്രവത്കൃത ലാബുകള്‍ ഉപകരിക്കുമെന്നും അവര്‍ വിശദീകരിച്ചു.

kk shylaja response corona news
Advertisment