Advertisment

 മാധ്യമ പ്രവര്‍ത്തകന്‍  കെ എം ബഷീറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ തുക കൈമാറി......  ബഷീറിന്‍റെ ഭാര്യ പിതാവ് മുഹമ്മദ് കുട്ടി മന്ത്രിയില്‍ നിന്ന് സഹായ തുക ഏറ്റു വാങ്ങി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ തുക ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നു രാവിലെ 9.30 ബഷീറിന്‍റെ വീട്ടില്‍ നേരിട്ടെത്തിയാണ് തുകയുടെ ചെക്ക് കൈമാറിയത്.

Advertisment

publive-image

ബഷീറിന്‍റെ രണ്ട് മക്കളുടെ പേരില്‍ നാല് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും മാതാവിന് രണ്ടുലക്ഷം രൂപയുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ബഷീറിന്‍റെ ഭാര്യ പിതാവ് മുഹമ്മദ് കുട്ടി മന്ത്രിയില്‍ നിന്ന് സഹായ തുക ഏറ്റു വാങ്ങി.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ബഷീറിന്‍റെ ജോലി സംബന്ധിച്ച്‌ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Advertisment