കെ.എം.മാണി ജയന്തി സമ്മേളനങ്ങൾ സംഘടിപ്പിക്കും: പി.ജെ. ജോസഫ്

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, January 24, 2020

കോട്ടയം: കേരളാ കോൺഗ്രസ് (എം) ചെയർമാനായിരുന്ന കെ.എം.മാണിയുടെ 87 – ജന്മദിനത്തിന്റെ ഭാഗമായി 14 ജില്ലകളിലും കേരളാ കോൺഗ്രസ് (എം) ന്റെ ആഭിമുഖ്യത്തിൽ കെ.എം.മാണി ജയന്തി സമ്മേളനങ്ങൾ നടത്താൻ കോട്ടയത്ത് ചേർന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

ഫെബ്രുവരി 8 ന് കോട്ടയം കെ.എം.മാണി നഗറിൽ (തിരുനക്കര മൈതാനം) നടക്കുന്ന കർഷകരക്ഷാ സംഗമത്തിന്റെ സ്വാഗതസംഘം രൂപികരണവും സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനവും പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു.

മോൻസ് ജോസഫ് എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി അഡ്വ.ജോയി എബ്രാഹം എക്സ് എം.പി മുഖ്യ പ്രഭാഷണം നടത്തി.തോമസ് ഉണ്ണിയാടൻ, ജോൺ കെ.മാത്യു., കുഞ്ഞുകോശി പോൾ, സാജൻ ഫ്രാൻസീസ്, കെ.എഫ് വർഗീസ്, മാത്യു ജോർജ്ജ്, കൊട്ടാരക്കര പൊന്നച്ചൻ, സജി മഞ്ഞകടമ്പിൽ, പി.എം.ജോർജ്ജ്, വി.ജോൺ ജോർജ്ജ്, സേവി കുരിശുവീട്ടിൽ, ലിസി ജോസ്, ഷീലാ സ്റ്റീഫൻ, അജിത് മുതിരമല, മേരി സെബാസ്റ്റ്യൻ, അലക്സ് കുണ്ടറ, വി ജെ ലാലി, വർഗീസ് മാമ്മൻ, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, മജു പുളിക്കൻ, ജെയിസൻ ജോസഫ്, മറിയാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. കർഷകരക്ഷാ സംഗമത്തിന്റെ വിജയത്തിനായി പിജെ ജോസഫ് എം.എൽ.എ, സി.എഫ് തോമസ് എംഎൽഎ എന്നിവർ രക്ഷാധികാരികളായും മോൻസ് ജോസഫ് എം.എൽ എ ചെയർമാനും പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ ജനറൽ കൺവീനറുമായി നൂറ്റിയൊന്നംഗ സ്വാഗതസംഘം കമ്മറ്റി രൂപികരിച്ചു.

×