Advertisment

80 വയസിൽ പോലും സ്ത്രീകൾ ചെറുപ്പമായിരിക്കുന്ന ഒരു സ്ഥലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടുത്തെ സ്ത്രീകൾക്ക് 65 മുതൽ 80 വയസ്സ് വരെ കുട്ടികൾക്ക് ജന്മം നൽകാൻ കഴിയും

New Update

ഡൽഹി: പ്രായമായ സ്ത്രീകൾ അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ വളരെ ചെറുപ്പമായി കാണപ്പെടുന്ന ഒരു സ്ഥലമുണ്ടെന്ന് നിങ്ങൾ കേട്ടുട്ടുണ്ടോ? ഇല്ലെങ്കിൽ അത്തരമൊരു സ്ഥലത്തെ കുറിച്ചാണ് പറയുന്നത്. ഇന്ത്യയിൽ പലതരം പല ജാതികളിലുള്ള മനുഷ്യരുണ്ട്.

Advertisment

publive-image

അക്കൂട്ടത്തിലൊന്നാണ് ഹൻസ ഗോത്രം. ഈ ഗോത്രത്തിലെ സ്ത്രീകളാണ് പ്രായം കൂടിയാലും വളരെ സുന്ദരികളും ചെറുപ്പക്കാരികളുമായി കാണപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. പാക് അധിനിവേശ പ്രദേശമായ ഗിൽ‌ജിറ്റിലാണ് ഈ ഗോത്രത്തിൽപ്പെട്ടവർ താമസിക്കുന്നത്.

ഹൻസ വിഭാഗക്കാർ താമസിക്കുന്നതിനാൽ ഈ പ്രദേശം ഹൻസ വാലി എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ സ്ത്രീകൾക്ക് 65 മുതൽ 80 വയസ്സ് വരെ കുട്ടികൾക്ക് ജന്മം നൽകാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ടു തന്നെ ഇവിടെയുള്ളവർക്ക് അസുഖങ്ങളും കുറവാണെന്ന് ഓർക്കണം. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത അനുസരിച്ച് ഹൻസ ഗോത്രത്തിലെ ഭൂരിഭാഗം പേരും നൂറ് വർഷത്തിലധികം ജീവിച്ചിരിക്കുമെന്നാണ് പറയപ്പെടുന്നത്.

ജോവർ മില്ലറ്റ്, ഖുമനി, ഉണങ്ങിയ പഴങ്ങൾ എന്നിവയാണെന്ന് ഇവരുടെ ആഹാരം. ഇവരുടെ ആരോഗ്യത്തിനു കാരണവും ഇതാണെന്നാണ് പറയപ്പെടുന്നത്. ഇവർ പൂജ്യ ഡിഗ്രിയിൽ താഴെ താപനിലയുള്ള വെള്ളത്തിൽ കുളിക്കുകയും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യും.

ഹൻസ ഗോത്രത്തിലെ ആളുകൾ തങ്ങളെ അലക്സാണ്ടറിന്റെ പിൻഗാമികളാണെന്നാണ് വിശ്വാസം.

viral news
Advertisment