Advertisment

ദേശീയ പാതയില്‍ വാഹനത്തില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ രണ്ട് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു: സംഭവം ആലുവ-എറണാകുളം റോഡില്‍ അമ്പാട്ടുകാവ് പെട്രോള്‍ പമ്പിന് സമീപം: കുട്ടികള്‍ വീഴുന്നതുകണ്ട് അവര്‍ കാര്‍ സഡന്‍ ബ്രേക്കിട്ടു: പിന്നില്‍ വന്ന മൂന്നു കാറുകള്‍ പിറകില്‍ ഇടിച്ചുകയറി: ഒരു കുട്ടിയെ കാറിന്റെ അടിയില്‍ നിന്നും മറ്റൊരാളെ റോഡിന്റെ മീഡിയനില്‍ നിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : ദേശീയ പാതയിൽ വാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ രണ്ട് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ-എറണാകുളം റോഡിൽ അമ്ബാട്ടുകാവ് പെട്രോൾ പമ്ബിന് സമീപം വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.

Advertisment

publive-image

വാടാനപ്പള്ളി സ്വദേശികളായ കുടുംബാംഗങ്ങൾ വടുതലയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുമ്ബോഴാണ് ജീപ്പിനു പിന്നിലെ വാതിൽ അബദ്ധത്തിൽ തുറന്ന് ഇഫ ( 3 വയസ്സ്) അസ്‌വ ( മൂന്നര വയസ്സ്) എന്നിവർ റോഡിൽ വീണത്. വാഴക്കാല സ്വദേശികളുടെ കാറായിരുന്നു തൊട്ടുപിന്നിൽ.

കുട്ടികൾ വീഴുന്നതുകണ്ട് അവർ കാർ സഡൻ ബ്രേക്കിട്ടു. ഇതോടെ പിന്നിൽ വന്ന മൂന്നു കാറുകൾ പിറകിൽ ഇടിച്ചുകയറി. ഒരു കുട്ടിയെ കാറിന്റെ അടിയിൽ നിന്നും മറ്റൊരാളെ റോഡിന്റെ മീഡിയനിൽ നിന്നുമാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

കുട്ടികൾക്ക് ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

Advertisment