Advertisment

നെട്ടൂരില്‍ ഫഹദ് ഹുസൈൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേര്‍ കൂടി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നെട്ടൂരില്‍ ഫഹദ് ഹുസൈൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേര്‍ കൂടി പിടിയില്‍. പനങ്ങാട് മാടവന അപ്പനേത്തു വീട്ടിൽ അതുൽ എ എസ്, മുഖ്യ പ്രതി ജോമോന്‍റെ കാമുകി അനില മാത്യു എന്നിവരാണ് പിടിയിലാണ്.

കേസിൽ നേരത്തെ 14 പേരെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ ഞായറാഴ്ചയാണ് നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ കുത്തേറ്റ് കൊല്ലപ്പെട്ടത്. കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊലപാതകം.

കൊച്ചിയിൽ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവതിയെ ജൂലൈ 24ന് പനങ്ങാട് പൊലീസ് പിടികൂടിയിരുന്നു. ഇവരെ ജാമ്യത്തിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട് കഞ്ചാവ് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇത് പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേനയാണ് ഫഹദ് ഹുസൈനേയും കൂട്ടരെയും എതിര്‍ സംഘം വിളിച്ചുവരുത്തിയത്. ഇതിനിടെയാണ് ഫഹദിന് കുത്തേറ്റത്.

Advertisment