Advertisment

യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു വീഴ്ത്തി ബൈക്കും പണമടങ്ങിയ പേഴ്സും മൊബൈലുമായി നാലം​ഗ സംഘം കടന്നു: ആക്രമണം മുഖത്ത് പെപ്പര്‍ സ്പ്രെ അടിച്ചശേഷം

New Update

കൊച്ചി: യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു വീഴ്ത്തി ബൈക്കും പണമടങ്ങിയ പേഴ്സും മൊബൈലുമായി നാലം​ഗ സംഘം കടന്നു. മുഖത്ത് പെപ്പര്‍ സ്പ്രെ അടിച്ചശേഷമായിരുന്നു ആക്രമണം. ട്രാന്‍സ്ജന്‍ഡറടങ്ങുന്ന നാലം​ഗ സംഘമാണ് ആക്രമണം നടത്തിയത്. കലൂര്‍ റിസര്‍വ് ബാങ്കിന് സമീപം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വേങ്ങര സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുള്‍ നാസര്‍ എന്നിവരാണ് മര്‍ദനത്തിന് ഇരയായത്.

കൊച്ചിയില്‍ ഓണ്‍ലൈന്‍ ഫുഡ് വിതരണ കമ്ബനിയിലെ ജീവനക്കാരനാണ് അസ്ലം. ഇയാളുടെ സുഹൃത്താണ് അബ്ദുള്‍ നാസര്‍. സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങുന്നതിനാണ് ഇരുവരും കൊച്ചിയില്‍ എത്തിയത്. ഒരുമിച്ചു ഭക്ഷണം കഴിച്ച്‌ മടങ്ങുന്നതിനിടെ റോഡരികില്‍ ട്രാന്‍സ്ജെന്‍ഡറെ കണ്ട് ഇവര്‍ വാഹനം നിര്‍ത്തി. സംസാരിക്കുന്നതിനിടെ മൂന്നു പേര്‍ എത്തി പെപ്പര്‍ സ്പ്രേ അടിക്കുകയും യുവാക്കളെ മര്‍ദ്ദിച്ച്‌ വീഴ്ത്തി ഡ്യൂക്ക് ബൈക്കും ഫോണും പഴ്സും കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു.

റിസര്‍വ് ബാങ്കിന്റെ സിസിടിവി കാമറയില്‍ ആക്രമിസംഘങ്ങളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ബാങ്ക് അവധിയായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ നാളെ മാത്രമേ പരിശോധിക്കാനാകൂ.

Advertisment