കപ്പല്‍ശാലയില്‍ സ്‌ഫോടനമുണ്ടായത് വാതക ചോര്‍ച്ചയെ തുടര്‍ന്നാണെന്ന് ചെയര്‍മാന്‍; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 13, 2018

കൊച്ചി: സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് വാതകത്തിന്റെ ഗന്ധമുണ്ടായെന്ന് ഷിപ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായര്‍ പറഞ്ഞു. ജോലി നടന്നിരുന്നത് ടാങ്കിന്റെ ഉള്ളിലാണ്. ടാങ്കിന്റെ ഒരു ഭാഗത്ത് വാതകം നിറഞ്ഞിരുന്നു.

മരിച്ച മൂന്ന് പേര്‍ അഗ്നനിശമസേന വിഭാഗത്തിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തരമായി പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഡയറക്ടര്‍ ഓപ്പറേഷന്‍സിന്റെ നേതൃത്തില്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

×